ADVERTISEMENT

ഷിക്കാഗോ∙ സാമൂഹ്യ തൊഴില്‍ മേഖലയില്‍ സേവനം ചെയ്യുന്ന  ബിരുദധാരികളായ  സോഷ്യല്‍  വര്‍ക്കേഴ്‌സിന്റെ (എംഎസ്ഡബ്ല്യു) കൂട്ടായ്മ സെപ്റ്റംബര്‍ 29 ഞായറാഴ്ച സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ നടന്നു. ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി  വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്റെ തിരുനാള്‍ ദിനത്തിലാണ്  സംഗമം സംഘടിപ്പിച്ചത്. 

സെന്റ് മേരീസ്  ഇടവകയില്‍ നിന്നു സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സേവനം ചെയ്യുന്ന ധാരാളം  പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകനും പാവങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍ മാതൃകയായിട്ടുള്ള വി.വിന്‍സെന്‍റ് ഡി പോളിന്റെ തിരുനാള്‍ദിനത്തില്‍ വികാരി ഫാദര്‍ തോമസ് മുളവനാല്‍ വിശുദ്ധ ബലിയര്‍പ്പണത്തിനു ശേഷം നടത്തിയ ആശംസാ പ്രസംഗത്തില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌നെയും അഭിനന്ദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങക്ക് എല്ലാ വിജയാശംസകള്‍  അറിയിക്കുകയും ചെയ്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com