ADVERTISEMENT

ഒർലാന്റോ∙  ഫോമാ സൺ ഷൈൻ റീജിയന്റെ 2020 -2022 കാലഘട്ടത്തിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണി കണ്ണോട്ടുതറ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫോമാ സൺ ഷൈൻ റീജിയന്റെ  കിഴിലുള്ള പ്രമുഖ അസോസിയേഷനുകളിൽ  ഒന്നായ ഒർലാന്റോ റീജന‌ൽ യുണൈറ്റഡ് മലയാളി അസോസിയേഷനെ (ഒരുമ ) പ്രതിനിധികരിച്ചാണു സോണി കണ്ണോട്ടുതറ ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഒരുമ അസോസിയേഷന്റെ ജൂൺ  മാസത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഡ്വൈസറി ബോർഡിന്റെയും സംയുക്ത യോഗത്തിൽ  ഒരുമ പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ് ആണ് അദേഹത്തിന്റെ പേര് ഈ സ്ഥാനത്തേയ്ക്ക് നിർദേശിച്ചത്. കമ്മിറ്റി ഒന്നടങ്കം ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ഒരുമയുടെ മികച്ച പ്രവർത്തകരിൽ ഒരാളായ സോണിയുടെ നേതൃത്വം ഫോമാ സൺഷൈൻ റീജിയന്  ഒരു മുതൽക്കൂട്ടാകുമെന്നു  കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ കുറെ വർഷങ്ങളായി ഒരുമയുടെയും ഫോമാ സൺഷൈൻ റീജിയന്റെയും എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ്  സോണി കണ്ണോട്ടുതറ. അസോസിയേഷന്റെ അഡ്വൈസറി ബോർഡ് അംഗമായ അദ്ദേഹം നിലവിൽ ഫോമ സൺ ഷൈൻ റീജിയന്റെ സെക്രട്ടറി ആയി വളരെ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്‌ചവയ്ക്കുന്നത്.  അമേരിക്കയിലുടനീളം നല്ല സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൺഷൈൻ റീജിയനു മാത്രമല്ല, ഫോമയ്ക്കും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. സൺഷൈൻ റീജിയനു കിഴിലുള്ള എല്ലാ അസ്സോസിയേഷനുകളുടെയും സഹകരണം സോണിയോടൊപ്പം ഉണ്ടാകണമെന്ന് ഒരുമ പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ് അഭ്യർത്ഥിച്ചു.

 

2006 മുതൽ ഒർലാന്റോയിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം കൺട്രോൾ മൈക്രോ സിസ്‌റ്റം എന്ന മാനുഫാച്യുറിങ് ഫേമിൽ പ്രോഗ്രാമർ ആയി ജോലി ചെയ്യുന്നു. ഭാര്യ സ്മിതാ സോണി, മക്കൾ: ആഞ്ചല, ആൻമരിയ, ഏബൽ.   ഒരുമ സെക്രട്ടറി ഷിനു തോമസാണ്‌ ഈ വാർത്ത അറിയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com