ADVERTISEMENT

ഡാലസ് ∙ അമേരിക്കയിലെ ഡാലസ് നഗരത്തിൽ സിനിമ പാഷൻ ആയ ഒരു കൂട്ടം ആളുകൾ കൈ കോർത്ത് ചെയ്ത ഹൃസ്വ ചിത്രമാണ് ‘ ദൈവമേ എന്നെ മാത്രം രക്ഷിക്കണേ’!.  എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള പാച്ചിലിൽ ചിലപ്പോഴെല്ലാം നന്മ ചെയ്യുവാനും, നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കാറുണ്ട്. അത്തരം ഒരു ചെറിയ അനുഭവത്തെ ആസ്പദമാക്കി ആണ് ഈ ഫീൽ ഗുഡ് ഷോർട് ഫിലിം ചെയ്തിരിക്കുന്നത്.

രചന, സംവിധാനം - രഞ്ജിത് രവി പ്രൊഡ്യൂസ്ഡ് - മല്ലു മൂവി മാഫിയ ക്യാമറ - ബോബി റെറ്റിന എഡിറ്റിംഗ് - ആദർശ് . ഇ മ്യൂസിക് - നിതിൻ ജോർജ്. അഭിനേതാക്കൾ - രഞ്ജിത് രവി , റോബിൻ കൂടത്തുമുറിയിൽ, ഹരിദാസ് തങ്കപ്പൻ, ബോബി റെറ്റിന, നിതിൻ ടി വർഗീസ്, രാജൻ ചിറ്റാർ എന്നിവർ ആണ്. 

സംവിധായകൻ രഞ്ജിത് രവി മലയാള സിനിമയിൽ നേരത്തെ അസിസ്റ്റന്റ് ഡയറക്ടറായിട്ടുണ്ട്. റോബിൻ കൂടത്തുമുറിയിൽ ഫെയ്സ്ബുക് കമ്മ്യൂണിറ്റിയായ ഡബ് മാഷ് മലയാളം ആക്ടേഴ്‌സ്, കലാമധുരം എന്നിവയുടെ ക്രിയേറ്ററും ഫൗണ്ടറും ആണ്. മറ്റു അഭിനേതാക്കൾ കലാനാടക സാമൂഹ്യ രംഗങ്ങളിലൂടെ ഡാലസിൽ സുപരിചതരുമാണ്. ഇവരുടെ അടുത്ത ലക്ഷ്യമായ സിനിമയും വിദൂരത്തല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com