ADVERTISEMENT

ഡാലസ്∙ അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന ഫോമാ റോയൽ കൺവൻഷൻ അവിസ്മരണീയമാക്കുന്നതിന്  വിവിധ കലാപരിപാടികൾ അണിയറയിലൊരുങ്ങുന്നു. മലയാളി മന്നൻ, മലയാളി മങ്ക, ഫോമാ ക്യൂൻ, ഷോർട് ഫിലിം ഫെസ്റ്റിവൽ എന്നിവ കൂടാതെ ചീട്ടുകളി മത്സരം, സാംസ്കാരികവേദി എന്നിവ മത്സരാടിസ്ഥാനത്തിൽ  പ്രധാന വേദികളിൽ അരങ്ങേറും. അതോടൊപ്പം വിവിധ സംഘടനകൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ നൃത്തനൃത്യങ്ങൾ ഉൾപ്പെടുന്ന കലാപരിപാടികളും ഉണ്ടാകും. കേരളത്തിൽ നിന്നുമെത്തുന്ന പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും ഇത്തവണത്തെ കൺവെൻഷന്റെ മാറ്റുകൂട്ടുമെന്ന് കൺവൻഷൻ കമ്മിറ്റി അറിയിച്ചു.

ഇത്തവണത്തെ ഫോമാ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ സ്മരണയിൽ എന്നും നിലനിൽക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തു വരുന്നത്. ഫോമാ രാജ്യാന്തര റോയൽ കൺവൻഷൻ ജൂലൈ 6നു  ഗാൽവസ്റ്റൻ പോർട്ടിൽ നിന്നും  ആരംഭിച്ച്  മെക്സിക്കൻ ദ്വീപസമൂഹമായ കൊസുമലിൽ എത്തിച്ചേരുകയും, പിന്നീട് അവിടെ നിന്നും  10ന് ഗാൽവസ്റ്റൻ പോർട്ടിൽ  തിരിച്ചെത്തുകയും എത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രൂയിസ് ട്രിപ് ക്രമീകരിച്ചിട്ടുള്ളത്. കൺവെൻഷൻ റജിസ്ട്രേഷൻ വളരെയധികം മികച്ച രീതിയിൽ പുരോഗമിക്കുന്നു. കൺവൻഷനിലേക്ക്  ഒക്ടോബർ മാസം രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസിൽ ഇളവ് ലഭിക്കുന്നതാണ്.  നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വിവിധതരത്തിലുള്ള മുറികൾ ലഭ്യമാവും വിധം വിവിധതരം പായ്‌ക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്. http://fomaa.com/fomaa-ocean-cruise-convention/ 

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ, ജനറൽ കൺവീനർ സുനിൽ തലവടി എന്നിവർ ഒറ്റകെട്ടായി ഈ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു . http://fomaa.com/fomaa-ocean-cruise-convention/ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com