ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു ന്യൂജഴ്‌സിലെ  എഡിസനിലെ ഇ–ഹോട്ടലില്‍ തുടക്കം കുറിക്കുമ്പോൾ ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു .ഫീസോ റജിസ്‌ട്രേഷനോ ഇല്ലാതെ നടത്തുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ് അമേരിക്കയിലെയും കേരളത്തിലെയും  മാധ്യമ പ്രവര്‍ത്തകരുടെ  ഒത്തു ചേരലും പ്രവർത്തനങ്ങളുടെ വിലയിരുത്തലുമാണ് മുഖ്യ ലക്‌ഷ്യം.   

അമേരിക്കയിലെ  മലയാളി പത്രപ്രവർത്തകർ സാമ്പത്തിക ലാഭം നോക്കാതെയാണ് നമ്മുടെ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നത്. അമേരിക്കയിലെയും കേരളത്തിലെയും  സംസ്കാരങ്ങളെയും ആഘോഷങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചെയിൻ ആയാണ് അവർ എന്നും .പ്രവർത്തിക്കാറുള്ളത് . അമേരിക്കയിലെ മലയാളീ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ  ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. 

അക്ഷരങ്ങളോടുള്ള കടപ്പാടും മലയാളത്തോടുള്ള സ്നേഹവുമാണ്  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവർത്തങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവർ മലയാളി സമൂഹത്തിനു നൽകുന്ന സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നു  സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു. ഫൊക്കാന നടത്തുന്ന  പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു എല്ലാവിധ ആശംസകളും നേരുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ  മാമ്മൻ സി ജേക്കബ് അറിയിച്ചു. 

കേരളത്തില്‍ നിന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍,പ്രമുഖ പത്രങ്ങളുടെ പ്രതിനിധികൾ ആയ ജോണി ലൂക്കോസ് (മനോരമ ടിവി) എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്), വേണു ബാലകൃഷ്ണന്‍ (മാതൃഭൂമി ടിവി) വെങ്കടേഷ് രാമകൃഷ്ണന്‍ (ഫ്രണ്ട്‌ ലൈന്‍ദി ഹിന്ദു) എന്നിവര്‍ എത്തും. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റീന നൈനാന്‍ (സിബി.എസ്. ആങ്കര്‍), വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എ.ബി.സിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ബേസില്‍ ജോണ്‍ ,  അമേരിക്കയിലെ സാംസ്കാരിക നായകര്‍ , സംഘാടന പ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖർ  സമ്മേളനത്തിൽ പങ്കെടുക്കും. 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികൾ ആയ  പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വർഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാൻ സുനില്‍ ട്രൈസ്റ്റർ, ശിവന്‍ മുഹമ്മ,ജോർജ് ജോസഫ്  തുടങ്ങിയവര്‍ നയിക്കുന്ന  പ്രവർത്തങ്ങൾക്ക് ഫൊക്കാനയുടെ എല്ലാവിധ സഹായ സഹകരണങ്ങളും എപ്പോഴും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തർ ദേശീയ കോണ്‍ഫറന്‍സിനു എല്ലാവിധ ആശംസകളും നേരുന്നതിന് ഒപ്പം  ഫൊക്കാനയുടെ എല്ലാ പ്രവർത്തകരും ഇതിൽ പങ്കെടുക്കണം എന്നു പ്രസിഡന്റ് മാധവൻ ബി നായർ , ആയസെക്രട്ടറി ടോമി കോക്കാട്ട് ,  ട്രഷർ സജിമോൻ ആന്റണി ,ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ,നാഷണൽ കോർഡിനേറ്റർ പോൾ  കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ  ,ഫൗണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ,ട്രസ്റ്റീ ബോർഡ്  സെക്രട്ടറി വിനോദ് കെയർക് , വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com