ADVERTISEMENT

ലാസ്‌വേഗസ് ∙ ഒക്ടോബർ 12ന് നെവേഡ ലാസ്‌വേഗസ് ഓർലിൻസ് ഹോട്ടൽ ആ കാസിനോവിൽ നടന്ന മിസ്സ് വേൾഡ് അമേരിക്കാ സൗന്ദര്യ മത്സരത്തിൽ സൗത്ത് ഡക്കോട്ടായിൽ നിന്നുള്ള എമി റോസ് കുവേലിയർ കിരീട ജേതാവായി. ഏറെ പ്രതീക്ഷകളോടെ മിസ്സ് വേൾഡ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്ത അഞ്ച് ഇന്ത്യൻ അമേരിക്കൻ മത്സരാർഥികൾക്കും ഒരു സ്ഥാനം പോലും നേടാനായില്ല. പഞ്ചാബിൽ നിന്നും ഇന്ത്യയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ ശ്രീ സെയ്നി മത്സരത്തിൽ വിജയ കിരീടം ചൂടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മത്സരത്തിന്റെ തലേ ദിവസം പെട്ടെന്നുണ്ടായ ദേഹാസ്യാസ്ഥത്തെ തുടർന്ന് സെയ്നി മത്സരത്തിൽ പങ്കെടുത്തില്ല.

emmy-gif

 

പുതിയ മിസ്സ് വേൾഡ് അമേരിക്ക 2019 ആയി വിജയിച്ച എമ്മി റോസിനെ 2018 മിസ്സ് വേൾഡ് അമേരിക്കാ മറീസാ പേയ്ജ ബട്ട്‍ലർ വിജയ കിരീടം ചൂടിച്ചു.

 

മേജിക് ഫാക്ടറി ഉടമസ്ഥയും നടിയും ഗായികയുമായ എമ്മി ഒരു സാമൂഹ്യ പ്രവർത്തകൂടിയാണ്.

 

മെഗൻ ഗോർഡൻ (സൗത്ത് കരോലിന) ഫസ്റ്റ് റണ്ണർ അപ്പ്.

പെയ്ട്ടൻ ബ്രൗൺ (നോർത്ത് കരോലിന) സെക്കന്റ് റണ്ണർ അപ്പ്.

റേച്ചർ മില്ലർ (മാസ്സാച്യുസെറ്റ്സ്) തേർഡ് റണ്ണർ അപ്പ്.

കെയ്‌ലി ഒബ്റെറൊ(ഹവായ്) ഫോർത്ത് റണ്ണർ അപ്പ്. എന്നിവരാണ് മറ്റു വിജയികൾ. 

 

42 മത്സരാർത്ഥികളിൽ ആദ്യ റൗണ്ട് പൂർത്തീകരിച്ചപ്പോൾ 25 പേരും, പിന്നീട് പത്തു പേരാണ് ഫൈനലിസ്റ്റുകളായി മാറ്റുരച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com