ADVERTISEMENT

ഷിക്കാഗോ∙ കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ കെസിവൈഎല്‍ സംഘടന അതിന്റെ 50 വര്ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഗോള്‍ഡന്‍ ജൂബിലി വിവിത പരിപാടികളാല്‍ ആഘോഷിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. 50 വര്‍ഷം ഈ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും, നേതൃത്വം കൊടുത്തവരുടെയും നേതൃത്വത്തില്‍ ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു സംഗമം ചരിത്രം ഉറങ്ങുന്ന ക്‌നാനായ തറവാടായ ഷിക്കാഗോയില്‍. മുന്‍ അതിരൂപതാ , ഫൊറോനാ, ഇടവക ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ആഗോള സംഗമത്തിന്റെ സംഘാടക സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് 1998  2000ല്‍ രൂപതാ   ട്രഷറര്‍, 2000 - 2002 ജന: സെക്രട്ടറി , 2002 - 2004 രൂപതാ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച സാജു കണ്ണമ്പള്ളിയാണ്. 

ജോര്‍ജ് തൊട്ടപ്പുറം ആണ്  വൈസ് ചെയര്മാനായി പ്രവര്‍ത്തിക്കുന്നത്. കോട്ടയം അതിരൂപതാ കെ സി വൈ എല്‍ മുന്‍ ട്രഷര്‍ , ഷിക്കാഗോ കെ സി എസ് മുന്‍ സെക്രട്ടറി, പ്രെസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് തൊട്ടപ്പുറം ഈ സംഗമത്തിലെ തലമുറകളെ കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കെസിവൈഎല്‍ അതിരൂപതാ ജോ : സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച ദീപാ മടയനകാവില്‍ ആണ് മറ്റൊരു വൈസ് ചെയര്‍ പേഴ്‌സണ്‍. പഴയകാല വനിതാ പ്രവര്‍ത്തകരെയും ഭാരവാഹികളെയും ഏകോപിപ്പിക്കുന്ന ഉത്തരവാദിത്വം  ദീപ കൃത്യമായി ചെയ്തുവരുന്നു.

കെസിവൈഎല്‍ കോട്ടയം അതിരൂപതാ സമിതിയില്‍ 1998  2000 ജന : സെക്രട്ടറി , 2000 2002 പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു , കേരള രാഷ്ട്രിയത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജെയിംസ് തെക്കനാട്ട് ആണ് ഈ തലമുറകളുടെ സംഗമത്തിന്റെ മുന്‍ നിരയില്‍ നിന്നു ചുക്കാൻ പിടിക്കുന്നത്. ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജയിംസ് ഈ സംഗമത്തിന്റെ ജന: കണ്‍വീനര്‍ സ്ഥാനത്തു പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോയ്ക്ക് പുറത്തുള്ള കെസിവൈഎല്‍ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം വലിയ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സംഘാടകര്‍ , അതിഥികള്‍ , ക്‌നാനായി തോമ നഗര്‍ , ഷിക്കാഗോ ഒരുങ്ങി കഴിഞ്ഞു. കെസിവൈഎല്‍ എന്ന സംഘടനയെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരായ ക്‌നാനായ സഹോദരങ്ങളെയും സംഘാടക സമിതി 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com