ADVERTISEMENT

കണക്റ്റിക്കട്ട് ∙ ന്യുയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്ന് കണക്റ്റിക്കട്ട് ലൈബ്രറിയിൽ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയൽ ഫലകം നീക്കം ചെയ്തു. 25 വർഷം മുൻപ് ഇന്ത്യയിൽ സിഖുകാർ കൊല്ലപ്പെട്ടതിന്റെ  സ്മാരകമായിട്ടായിരുന്നു മെമ്മോറിയൽ ഫലകം ഇവിടെ സ്ഥാപിച്ചിരുന്നത്.

 

അമൃത‌സർ സിക്ക് ഗോൾഡൻ ടംമ്പിളിൽ 1984–ൽ ഇന്ത്യൻ സൈന്യം നടത്തിയ  ആക്രമണത്തിൽ സിക്ക്  വികടന മൂവ്മെന്റ് നേതാവ് സന്റ് ജർനൈൽ സിംഗ് ഖൽസ ബ്രിന്ദ്രൻവാല കൊല്ലപ്പെട്ടിരുന്നു.

 

ബ്രിന്ദ്രൻ വാലയുടേയും സിക്ക് പതാകയുടേയും ഫലകമാണ് ലൈബ്രറിയിൽ നിന്നും നീക്കം ചെയ്തത്.  1984  ജൂണിൽ ഈ സംഭവത്തിന് അഞ്ചു മാസങ്ങൾക്കുശേഷമാണ് രണ്ട് സുരക്ഷാ ഭടന്മാരുടെ (സിക്ക്) വെടിയേറ്റു ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നും ആയിരക്കണക്കിന് സിക്ക് വശംജരാണു കലാപത്തിൽ കൊല്ലപ്പെട്ടത്.

 

ന്യുയോർക്ക് കോൺസുലേറ്റിൽ നിന്നും പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് ഫലകം മാറ്റിയതെന്ന് മേയർ പീറ്റർ നൈ സ്റ്റോം പറഞ്ഞു. സുവർണ്ണ ക്ഷേത്രം ആയുധപുരയാക്കി മാറ്റിയതാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അന്ന് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. നീക്കം ചെയ്ത ഫലകം സിക്ക് സേവക്  സൊസൈറ്റിയെ ഏൽപിക്കണമെന്ന് ലൈബ്രറി പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com