ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്‌നാനായ സെന്റര്‍ നവീകരണത്തിനായി നടത്തിയ മെഗാഷോ "പൂരം 2019' വര്‍ണ്ണാഭമായി. സുരാജ് വെഞ്ഞാറമൂട്, ഗായകന്‍ വൈഷ്ണവ്, സിനിമാ- ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങളായ സരയൂ, നടനാ അലി, ഇനിയ, അസീസ് നെടുമങ്ങാട് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം നീണ്ട പരിപാടി കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റി. 

ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയി ചേലമലയില്‍ അവതാരകനായിരുന്നു. പരിപാടിയുടെ സ്‌പോണ്‍സേഴ്‌സിന് സുരാജ് വെഞ്ഞാറമൂടും, കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിലും ഫലകങ്ങള്‍ നല്‍കി. 

ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജിനോ കക്കാട്ടില്‍, പ്രൊജക്ട് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതകരി എന്നിവരുടെ നേതൃത്വത്തില്‍  കെ.സി.എസിന്റെ 42 പേര്‍ അടങ്ങുന്ന ബോര്‍ഡ് അംഗങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിനു കാരണം.

ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, മാറ്റ് വിളങ്ങാട്ടുശേരി, മാത്യു ഇടുക്കുതരഷ സജി പണയപറമ്പില്‍, ടോമി എടത്തില്‍, ജറിന്‍ പൂതക്കരി, ലിന്‍സണ്‍ കൈതമലയില്‍, ജോ പുതുശേരി, ടിബു മൈലാടുംപാറയില്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. അനില്‍ മറ്റത്തില്‍കുന്നേല്‍, ബെന്നി എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഒരുക്കി. ആന്‍സി കുപ്ലിക്കാട്ട്, ബീന ഇണ്ടിക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം, ആല്‍ബിന്‍ പുലിക്കുന്നേല്‍, ജീവന്‍ തോട്ടിക്കാട്ട്, സിനോ എന്നിവരുടെ നേതൃത്വത്തിലുള്ള യുവജനവേദി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഡെന്നി പുല്ലാപ്പള്ളി, ജോമോള്‍ ചെറിയത്തില്‍ എന്നിവര്‍ നൃത്ത പരിപാടി കോഓര്‍ഡിനേറ്റ് ചെയ്തു. 

ബി ആൻഡ് കെ എക്വിപ്‌മെന്റ്, ലക്കി ലിങ്കണ്‍ ഗെയിമിംഗ് എന്നിവര്‍ ഡയമണ്ട് സ്‌പോണ്‍സേഴ്‌സും, കുഞ്ഞുമോന്‍ തത്തംകുളം മെഗാ സ്‌പോണ്‍സറുമായിരുന്നു. ഷാജി ആൻഡ് മായ പള്ളിവീട്ടില്‍ ദമ്പതികള്‍ ആദ്യ ടിക്കറ്റ് കരസ്ഥമാക്കിയ പരിപാടിയുടെ കിക്ക് ഓഫ് നിര്‍വഹിച്ചത് ജോണ്‍ ആൻഡ് ആന്‍സി കുപ്ലിക്കാട്ട് ദമ്പതികളാണ്. പ്രമോദ് സഖറിയ, ആന്‍ ജോസ് ഒറ്റക്കുന്നേല്‍ എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സേഴ്‌സായിരുന്നു. 

ഷിബു മുളയാനികുന്നേല്‍, ജെയ്ബു കുളങ്ങര, ജെറിന് പൂതക്കരി, സണ്ണി മുണ്ടപ്ലാക്കല്‍, സ്റ്റെബി തോട്ടം, മാറ്റ് വിളങ്ങാട്ടുശേരി, ബിനു പൂത്തുറയില്‍, ജോസ് ഐക്കരപറമ്പില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്, ഫെബിന്‍ കണിയാലി, ഷിജു ചെറിയത്തില്‍, ജയിസ് ചെറുകര, സണ്ണി ഇണ്ടിക്കുഴി, മലബാര്‍ കേറ്ററിംഗ്, ബിനോയി പൂത്തുറയില്‍, തോമസ് പുത്തേത്ത്, ഷാജി എടാട്ട്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സൈബു പതിയില്‍, ആന്‍ഡ്രൂ സി.പി.എ, രാജു പിണര്‍കയില്‍, ജിനോ കക്കാട്ടില്‍, കുഞ്ഞുമോന്‍ തോട്ടിച്ചിറ, സിറിയക് കൂവക്കാട്ടില്‍, ഡോ. മാത്യു തിരുനെല്ലിപറമ്പില്‍, റോയി ചേലമലയില്‍, ജയിംസ് തിരുനെല്ലിപറമ്പില്‍, ടോമി എടത്തില്‍ എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സായിരുന്നു. 

ഇവരെ കൂടാതെ ഏകദേശം 110-ല്‍പ്പരം സ്‌പോണ്‍സേഴ്‌സും പരിപാടിയെ സഹായിച്ചു. കെ.സി.എസിന്റെ ഈ ഫണ്ട് റൈസിങ് പരിപാടിയോട് സഹകരിച്ച്, ഇതിനെ വന്‍ വിജയമാക്കിത്തീര്‍ത്ത ചിക്കാഗോയിലെ പൊതു സമൂഹത്തിന് ചിക്കാഗോ കെ.സി.എസിന്റെ ഭാരവാഹികള്‍ അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com