ADVERTISEMENT

ഹൂസ്റ്റണ്‍∙ മാധ്യമ-ബിസിനസ്-സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ മികവു പുലര്‍ത്തിയവരെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ആദരിച്ചു. കുറഞ്ഞകാലംകൊണ്ടു ബിസിനസ് രംഗത്ത് വിജയം നേടുകയും നിരവധി തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്തു സാമൂഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നാവികഗ്രൂപ്പിന്റെ സാരഥി നവീന്‍ ഷാ ഈ വര്‍ഷത്തെ ഐഎപിസി കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം ഏറ്റുവാങ്ങി.‌

iapc-awards-4

ഐഎപിസിയുടെ എന്റര്‍പ്രണര്‍  ഒഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത് ന്യൂജഴ്‌സിയിലെ ടമാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ തോമസ് മൊട്ടക്കല്‍ ആയിരുന്നു. വുമണ്‍ ഒഫ് ദി ഇയര്‍ അവാര്‍ഡ് കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന ആനി കോലോത്തും ഏറ്റുവാങ്ങി.സാമൂഹ്യസേവനത്തിനു സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കുന്ന ഐഎപിസിയുടെ സത്കര്‍മ്മ അവാര്‍ഡ് അറ്റലാന്റയില്‍ നിന്നുള്ള ഗ്ലോബല്‍ നാരായന്‍ സേവാ സമസ്തയുടെ തലവന്‍ മനോജ് ബാരോടും മീഡിയാ എക്‌സലന്‍സ് വിഷ്വല്‍ അവാര്‍ഡ് എബിസി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ജോബിന്‍ പണിക്കരും മീഡിയാ എക്‌സലന്‍സ് പ്രിന്റിനുള്ള അവാര്‍ഡ് ഹൂസ്റ്റണിലെ ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ്, ഇന്ത്യാ ഹെറാള്‍ഡ് പത്രങ്ങളുടെ ചീഫ് ശേഷാദ്രി കുമാറും ഏറ്റുവാങ്ങി.

iapc-awards-5

പത്തു വര്‍ഷത്തിലധികമായി കെടിവിയിലൂടെ തത്സമയ സംപ്രക്ഷേണങ്ങള്‍ വഴി ലോകത്തെമ്പാടും  പ്രധാന സംഭവങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്ന ചിക്കാഗോയില്‍ നിന്നുള്ള സാജു കണ്ണമ്പള്ളിക്കു ഓണ്‍ലൈന്‍ മീഡിയ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യ പ്രതിഭാപുരസ്‌കാരം നല്‍കി ആദരിച്ചത് ഹൂസ്റ്റണില്‍നിന്നുള്ള ആദ്യകാല എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് എന്ന ബഹുമുഖ പ്രതിഭയെയാണ്.

ഇതോടൊപ്പം മറ്റു  മാധ്യമ സാമൂഹ്യ പ്രതിഭകളെയും ആദരിച്ചവരില്‍ അറ്റോര്‍ണി തോമസ് ഡാനിയേല്‍ (പ്രഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ്), കൃഷ്ണ വാവിലാല (കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ), സാം എബ്രഹാം (ബിസിനസ് സക്‌സസ് അവാര്‍ഡ്), രമേശ് ലുള്ള  (ബിസിനസ് സക്‌സസ് അവാര്‍ഡ് ), തോമസ് കോശി, വോയ്സ് ഒഫ് ഏഷ്യ (പബ്ലീഷിങ് എക്‌സലന്‍സ് ) എന്നിവര്‍ ഉള്‍പ്പെടുന്നു.

iapc-awards-3

ഐഎപിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ കമനീയമായ സുവനീറിന്റെ പ്രകാശനം ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ സി ജി ഡാനിയല്‍, ചീഫ് എഡിറ്റര്‍ ഡോ. മാത്യു ജോയിസ്,ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് പ്രശസ്തസിനിമാനടിയും ശാസ്ത്രീയനൃത്ത പ്രതിഭയുമായ ദിവ്യാ ഉണ്ണിയും സംഘവും ഹൈ ബ്രിഡ് ഡാന്‍സുകള്‍ അവതരിപ്പിച്ചു.

iapc-awards-2

പാടുന്ന പാതിരി എന്ന പേരില്‍ ലോകപ്രശസ്തനായ ഫാ. ഡോ.പോള്‍ പൂവത്തിങ്കലിന്റെ ശാസ്ത്രീയ സംഗീതവിരുന്നും ഇമ്പകരമായിരുന്നു. ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ, ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി ഈശോ തുടങ്ങിയവര്‍ മീഡിയ കോണ്‍ഫറന്‍സ് 2019 പൂര്‍വാധികം ഗംഭീരമായി നടത്താന്‍ സഹായിച്ച ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അംഗങ്ങളെയും കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജെയിംസ് കൂടലിനെയും വൈസ് ചെയർ ഈശോ ജേക്കബിനെയും മറ്റു കമ്മറ്റിയംഗങ്ങളെയും അനുമോദിച്ചു.

അവാര്‍ഡ്ദാന ചടങ്ങില്‍ ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധികളായ റോണ്‍ റെയ്‌നോള്‍ഡ്‌സ്, റേച്ചല്‍ റോഡ്രിഗസ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

iapc-awards-6

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ.പിള്ള, ഡോ.ചന്ദ്രകാന്ത് മിത്തല്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, തങ്കമണി അരവിന്ദ്, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി.സി. മാത്യു, ജോസ് കോലത്ത്, അഡ്വ. ശ്യാം കുരുവിള, രാജു മരുതിക്കല്‍, നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍, പ്രമുഖ സാമൂഹ്യപ്രവര്‍ത്തക പൊന്നുപിള്ള, മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി, പി.പി. ചെറിയാൻ  തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആശംസകൾ അർപ്പിച്ചു 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com