ADVERTISEMENT

ലണ്ടന്‍ (കാനഡ)∙ 2019 ഒക്‌ടോബര്‍ 13-നു ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ലണ്ടന്‍ ക്‌നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2018 ഒക്‌ടോബറില്‍ ഉദ്ഘാടനം ചെയ്ത ലണ്ടന്‍ മിഷന്റെ വളര്‍ച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും കാനഡയില്‍ നാനാ ഭാഗങ്ങളിലുമുള്ള ക്‌നാനായക്കാര്‍ക്ക് ലണ്ടനിലേക്ക് വരാനും അവിടെ സ്ഥിര താമസമാക്കാനും പ്രചോദനമായി. 

നിരവധി വ്യക്തികളുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളാണ് ലണ്ടന്‍ മിഷന്റെ ഈ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചതെന്നും കൈക്കാരന്മാരായ സന്തോഷ് മെക്കര, ബൈജു സ്റ്റീഫന്‍, പാരീഷ് കമ്മിറ്റി, കാറ്റിക്കിസം ടീച്ചര്‍മാര്‍, ക്വയര്‍ സംഘം എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ക്‌നാനായ മിഷന്‍ ഡയറക്ടറും, സിറോ മലബാര്‍ കാനഡയുടെ വികാരി ജനാറാളുമായ റവ.ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. എല്ലാ ഇടവകാംഗങ്ങളുമായി കേക്കുമുറിച്ച് മിഷന്റെ വിജയാനന്ദം അദ്ദേഹം പങ്കുവെച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com