ADVERTISEMENT

ഫിലഡല്‍ഫിയ ∙ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഒക്‌ടോബര്‍ 27-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് കര്‍മ്മത്തിനു വെരി റവ. കെ.ഇ. മത്തായി കോര്‍എപ്പിസ്‌കോപ്പ, വികാരി. റവ.ഫാ. ഷിബു മത്തായി എന്നിവര്‍ നേതൃത്വം വഹിച്ചു. 

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമായ ഇടവകയുടെ ഈവര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് ഒക്‌ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നു വരെ എല്ലാ ദിവസവും നമസ്കാരവും, പ്രസംഗവും, മധ്യസ്ഥ പ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. മാത്യൂസ് ജോര്‍ജ് (ഹൂസ്റ്റണ്‍), റവ.ഫാ. അബു പീറ്റര്‍ (ഫിലഡല്‍ഫിയ), റവ.ഫാ. ഗീവര്‍ഗീസ് ജോണ്‍ (ഫിലല്‍ഫിയ) എന്നിവര്‍ കാര്‍മികത്വം വഹിക്കും. പെരുന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരവും, 9.30 നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും. നവംബര്‍ മൂന്നിനു കൂദോശ് ഈത്തോ ഞായറാഴ്ച ആചരണത്തിനു റവ.ഫാ. ബോബി വര്‍ഗീസ് (ന്യൂയോര്‍ക്ക്) മുഖ്യ കാര്‍മികത്വം വഹിക്കും. 

bensalem-orthodox-church

ഫിലഡല്‍ഫിയ, ന്യൂജേഴ്‌സി എന്നിവടങ്ങളില്‍ നിന്നും അനേകം വിശ്വാസികള്‍ സംബന്ധിക്കുന്ന പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി ട്രഷറര്‍ ബിജു ഇട്ടിച്ചന്‍, സെക്രട്ടറി ജോ ജോണ്‍, ജോയിന്റ് ട്രഷറര്‍ അലക്‌സ് തങ്കച്ചന്‍, ജോയിന്റ് സെക്രട്ടറി ബിനുമോന്‍ യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പെരുന്നാള്‍ കണ്‍വീനര്‍മാരായി പോള്‍ സി. മത്തായി, തോമസ് പോള്‍, സജി തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പള്ളി കമ്മിറ്റിയുടേയും ഭക്തസംഘടനകളുടേയും ഭാരവാഹികള്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com