ADVERTISEMENT

ഷിക്കാഗോ ∙ ചരിത്രമായി മാറുവാന്‍ പോകുന്ന കെസിവൈഎല്‍ തലമുറകളുടെ സംഗമത്തിനായി ഷിക്കാഗോയില്‍ എത്തിയ കോട്ടയം അതിരുപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ഷിക്കാഗോ എയര്‍ പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി.

ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍.തോമസ് മുളവനാല്‍, ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാന്‍ സാജു കണ്ണമ്പിള്ളി, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേകുറ്റ്, ജനറല്‍ കോര്‍ഡിനേറ്റര്‍ ബിജു കെ ലൂക്കോസ്, അക്കോമഡേഷന്‍ കമ്മറ്റി, മാത്യു മാപ്പിളേട്ട്, ലിജോ മാപ്പിളേട്ട് എന്നിവര്‍ സ്വീകരണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. 

നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പിതാവിനെ സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com