ADVERTISEMENT

ഷിക്കാഗോ ∙ സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനു ഷിക്കാഗോയില്‍ ‌ തുടക്കം. ആധുനിക യുഗത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്ഞാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകന്‍ ഡോ.ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ റീ മേക്കും ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളും സംവിധായകനും മറ്റു കലാകാരും ചേര്‍ന്നു പുറത്തിറക്കി.

കഥ, തിരക്കഥ, സംവിധാനം ഡോ. ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഡോ. ബിന്ദു ജയരാജും ജിബി പാറക്കലും ചേർന്നു 

saved-2

നിർവ്വഹിക്കുന്നു. മുഖ്യ കഥാപാത്രമായി ഫ്രൊ. നഥാൻ പീക്കും നായികയായി ഒലിവിയ കഫും മറ്റു കഥാപാത്രങ്ങളായി എമ കാട്ടൂക്കാരൻ, കെവിൻ ഗോമസ്, ജമീ ഗോമസ്, അലക്സ് സൂള, നദ അൽരാജ്, അബേൽ നിലാന, കൈരളി ടിവി ഓർമ്മസ്വർശം അവതാരകൻ ഡോ. സിമി ജെസ്റ്റോ തുടങ്ങി അൻപതിലതികം കലാകാരന്മാരും കലാകാരികളും വേഷമിടുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ക്യാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പനും കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്നു. ചിത്രം 2020 ജനുവരി ആദ്യ വാരം ‌പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ ഡോ. ജയരാജ് ആലപ്പാട്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com