ADVERTISEMENT

ന്യൂയോര്‍ക്ക്∙ 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.ക്കെ കോണ്‍ഫറന്‍സിന്‍റെ പ്രഥമ പ്രമോഷണല്‍ മീറ്റിംഗ് ന്യുയോര്‍ക്കില്‍ നവംബര്‍ 3ന്  ഞായര്‍ വൈകിട്ട് 5 മണിക്ക് കോര്‍ണര്‍സ്റ്റോണ്‍ സഭയില്‍ (ഐപിഎ) 343 ജെറുസലേം അവന്യു, ഹിക്ക്സ്വില്‍, ന്യുയോര്‍ക്ക് 11801 വെച്ചാണ പ്രമോഷണല്‍ മീറ്റിംഗും സംഗീത സായാഹ്നവും നടക്കുന്നത്.

2020 പിസിഎന്‍എകെ നാഷനല്‍ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (നാഷനല്‍ കണ്‍വീനര്‍),  ബ്രദര്‍ വില്‍സന്‍ യോഹന്നാന്‍ (നാഷനല്‍ സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (നാഷണല്‍ ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ബഞ്ചമില്‍ പി. തോമസ് (ന്യൂയോര്‍ക്ക് പ്രതിനിധി), സിസ്റ്റര്‍ സോഫി വര്‍ഗ്ഗീസ് (നാഷനല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം ന്യുയോര്‍ക്ക് ടിമും സമ്മേളനത്തിനു നേതൃത്വം നല്‍കും. ന്യൂയോര്‍ക്കിലെ വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘം സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്‍കും.        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com