ADVERTISEMENT

ന്യുയോര്‍ക്ക് ∙ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി പോള്‍ വിജയിച്ചു. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആണ് ആനി പോള്‍ വിജയം ആവര്‍ത്തിച്ചത്. തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാർഥി അജിന്‍ ആന്റണിയെയാണ് പരാജയപ്പെടുത്തിയത്. ആനിക്ക് 65.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ അജിന്‍ ആന്റണിക്കു 34.84 ശതമാനം വോട്ടാണ് നേടാനായത്.

dr-annie-paul-2

ന്യൂസിറ്റിയിലെ ലാ ടെറാസ്സാ റസ്‌റ്ററന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തന്‍റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഡോ. ആനി പോള്‍ നന്ദി അറിയിച്ചു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഡമോക്രാറ്റിക് കോക്കസ് മൂന്നാം പ്രാവശ്യവും ഈ സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്.

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍  ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആനി പോളാണ്. സ്‌റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്തത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) എന്ന സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്. മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിങ് ആന്‍ഡ് പബ്ലിക് വര്‍ക്ക്‌സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

നഴ്‌സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com