ADVERTISEMENT

ന്യൂയോർക്ക് ∙ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങൾ നവംബർ 2,3 തീയതികളിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക പള്ളിയിൽ വച്ച് നടന്നു. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ എന്നതിനുപരി ഗ്രീഗോറിയോസ് പള്ളിയുടെ 8-ാം പിറന്നാൾ കൂടിയാണ്. സെന്റ് ഗ്രീഗോറിയോസ് ചർച്ച് ഓഫ് കൻസാസ് സിറ്റി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഭാഗമാണ്.

st-gregorios-church-feast-2

 പെരുന്നാളിന് പുതുതായി പട്ടമേറ്റ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ ഫാദർ തോമസ് പി. തോമസ് പ്രധാന കാർമികത്വവും വികാരി ഫാദർ ഡിജു സഖറിയ സഹകാർമ്മികത്വവും വഹിച്ചു. ഫാദർ തോമസ് പി തോമസ് നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ സൺ‌ഡേ സ്കൂൾ ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ലിജിൻ തോമസും ആഘോഷങ്ങളിൽ സന്നിഹിതയായിരുന്നു.

പെരുന്നാൾ ആഘോഷങ്ങൾക്ക് നവംബർ 2 ന് കൊടിയേറി. അതിനോടനുബന്ധിച്ചു സന്ധ്യാപ്രാർത്ഥനയും ഭക്തിനിർഭരമായ സന്ദേശവും ഫാദർ തോമസ് പി തോമസ് അച്ചൻ നൽകി. പെരുന്നാൾ ദിവസമായ നവംബർ 3 ന് ഫാദർ തോമസ് പി തോമസ് വിശുദ്ധ കുർബാന അർപ്പിച്ചു. പള്ളിയുടെ വികാരി ഡിജു സഖറിയ സഹകാർമികത്വം വഹിച്ചു . വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മസൂചകമായി പള്ളിക്കു പ്രദക്ഷിണമായി പെരുന്നാൾ ഘോഷയാത്ര നടത്തപ്പെട്ടു. 

st-gregorios-church-feast-3

ഭക്തിനിർഭരമായ പ്രദക്ഷിണത്തിനു ശേഷം സെന്റ് ഗ്രീഗോറിയോസ് പള്ളിയിലെ അംഗങ്ങൾ സ്വരുക്കൂട്ടിയ വിരുന്നു നടന്നു. ഫാദർ തോമസ് പി തോമസും ഭാര്യ ലിജിൻ തോമസും പള്ളിയിലെ സൺ‌ഡേ സ്കൂൾ വിദ്യാർഥികൾക്ക് പെരുന്നാൾദിന സന്ദേശം കൈമാറി. ഇടവക അംഗങ്ങളുടെ പെരുന്നാൾദിന നേർച്ചകൾ കോട്ടയം ഗാന്ധിനഗർ ആസ്ഥാനമായ കരുണാനിലയത്തിനു സംഭാവനയായി നൽകുന്നതാണ്. കരുണാനിലയം 1993 മുതൽ ദരിദ്രരുടെയും, രോഗികളുടെയും, ഭവനരഹിതരുടെയും സേവനത്തിനായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് ശേഷം വിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതയ്ക്കു വേണ്ടിയുള്ള ഒരു പ്രാർഥനയോടെ പെരുന്നാൾ കൊടിയിറങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com