ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്കിലും ബ്രൂക്‌ലിനിലും സൺസെറ്റ് പാർക്കിലും ബ്രാഞ്ചുകൾ ഉള്ള  ചൈനാടൗൺ ഫെഡറൽ ബാങ്കിനെ ലോങ്ങ് ഐലൻഡിൽ  ഉള്ള ഹാനോവർ ബാങ്ക് 831  മില്യൺ ആസ്‌തിയോടുകൂടി  വാങ്ങി. മൻഹാട്ടനിലെ ഏറ്റവും പഴയ ബാങ്കുകളിൽ ഒന്നായ ചൈനാടൗൺ ഫെഡറൽ സേവിങ്സ് ബാങ്ക് സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ വളരെ സ്വാധീനം ഉള്ള ഒരു ബാങ്ക് ആണ്. 

ചൈനാടൗൺ ഫെഡറൽ ബാങ്കിനെ ഹാനോവർ ബാങ്ക് വാങ്ങിയതോടുകൂടി ന്യൂയോർക്ക്  ട്രൈസ്റ്റേറ്റ്  ഭാഗത്തു  ഹാനോവർ ബാങ്കിന്റെ നിറസാന്നിധ്യം ഇനി ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ ഫ്ളഷിങ്ങിൽ  ഹാനോവർ ബാങ്കിന്റെ പുതിയ ബ്രാഞ്ച് തുടങ്ങുകയുണ്ടായി .  ഹാനോവർ ബാങ്കിന്റെ വളർച്ചക്ക് സഹായിച്ച എല്ലാവർക്കും ബാങ്ക് ഡയറക്ടർ വർക്കി  ഏബ്രഹാം നന്ദി അറിയിച്ചു. അതുപോലെ തന്നെ ഒരു നല്ല ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

മുത്തൂറ്റ്  ഗ്രൂപ്പിന്റെ ഇൻവെസ്റ്റ്മെന്റും സാന്നിധ്യവും ഈ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടി. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂഷൻ ആയി ബാങ്ക് വളർന്നതിൽ അഭിമാനിക്കുന്നു എന്നു ബാങ്കിന്റെ ഒരു പ്രധാന ഷെയർ ഹോൾഡർ  കൂടിയായ ജോൺ ടൈറ്റസ് വ്യക്തമാക്കി.

ബാങ്കിന്റെ എക്സിക്യൂട്ടീവ് ടീമിന്റെ ഒന്നിച്ചുള്ള പ്രവർത്തനവും കസ്റ്റമേഴ്സിന്റെ ബാങ്കിന്റലുള്ള വിശ്വാസവും അമേരിക്കയിലെ മികച്ച ബാങ്കുകളിൽ ഒന്നാക്കി ബാങ്കിനെ വളർത്തിയതായി  ബാങ്ക് സിഇഒ മൈക്കിൾ  പ്യൂർറോ പറയുകയുണ്ടായി. കൊമേർഷ്യൽ മോർട്ടഗേജ് , റസിഡന്റിൽ മോർട്ടഗേജ് , ബിസിനസ് ലോൺ  എന്നിവ ഹാനോവർ ബാങ്കിന്റെ സവിശേഷതകളാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് ബ്രാഞ്ചുകൾ വ്യാപിപ്പിക്കാനായി  ശ്രമിക്കുന്നു എന്നു  ബാങ്ക് സിഇഒ മൈക്കിൾ  പ്യൂർറോ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com