ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ലോക റെക്കോഡിലേക്ക്
Mail This Article
×
ഓസ്റ്റിൻ (ടെക്സസ്) ∙ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ഹൂസ്റ്റണിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചു.
ജോൺ ഹെൻഡേഴ്സൺ (106), ഭാര്യ ഷാർലറ്റ് (105) എന്നിവരാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചവർ. 1934–ൽ ഇരുവരും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ വിദ്യാർഥികളായിരിക്കുമ്പോൾ പ്രണയത്തിലാകുകയായിരുന്നു. 1939–ൽ വിവാഹിതരായി.
വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കുന്നതിന് ചെലവഴിച്ചതാകട്ടെ ആകെ ഏഴു ഡോളർ. ഡിസംബർ 15 ന് 80–ാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ.
2018–ൽ ടെക്സസിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ എന്ന നിലയിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഇവരെ ആദരിച്ചിരുന്നു. പരസ്പരം സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞതാണ് തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് ഇരുവരും വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.