ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർഥികളും, മതാധ്യാപകരും, നവംബർ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു. മുന്നൂറോളം വിദ്യാർഥിനി - വിദ്യാർഥികളും, മതാധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുന്നാൾ കുർബാനക്കുശേഷം,  സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു.

all-saints-feast-2

ഏറ്റവും നല്ല വേഷം ധരിച്ച 11 വിദ്യാർത്ഥികൾക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി.ആർ ഇ. റ്റീന നെടുവാമ്പുഴയും അസി. ഡി.ആർ. ഇ. മെർളിൻ പുള്ളോർകുന്നേലും മറ്റ് മതാധ്യാപകരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com