ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബിയും പ്രസംഗമത്സരവും നവംബർ 23 ശനിയാഴ്ച ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രേഡ് 1–2, ഗ്രേഡ് 3–5, ഗ്രേഡ് 6–8, ഗ്രേഡ് 9–12.

മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

സിമി ജെജു (എജ്യുക്കേഷൻ ഡയറക്ടർ) : 214 766 1850

ജോർജ് ജോസഫ് (ഐസിഇസി സെക്രട്ടറി) : 817 791 1775

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com