ADVERTISEMENT

ലൊസാഞ്ചൽസ്∙ ഗ്രാമി അവാർഡ് വിന്നറും വയലിനിസ്റ്റുമായ മനോജ് ജോർജും പിന്നണി ഗായകൻ നജിം അർഷാദും സംഘവും ചേർന്നൊരുക്കിയ സംഗീത വിരുന്ന് ലൊസാഞ്ചൽസിലെ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത  അനുഭവമായി. ഞായറാഴ്ച വൈകിട്ട് ലോങ്ങ് ബീച്ചിലെ ലിൻഡ്‌ബെർഗ് മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ഇൻഡി ബീറ്റ്‌സ് മ്യൂസിക് ഗ്രൂപ്പുമായി ചേർന്നു നടത്തിയ സംഗീത സായാഹ്നം.

four-strings-2

'വിൻഡ്‌സ് ഓഫ് സംസാര' എന്ന ആൽബത്തിലൂടെ ആദ്യമായൊരു ഗ്രാമി അവാർഡ് മലയാളികൾക്കു സമ്മാനിച്ച മനോജ്, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെയും, നിരവധി പിന്നണി ഗാനങ്ങളിലൂടെയും മലയാളികൾക്കു സുപരിചിതനായ നജിം അർഷാദ്, സ്റ്റാർ സിങ്ങർ താരമായ രാഖി നാഥ്, വളർന്നുവരുന്ന കീ ബോർഡ് താരം സൻജോവ്‌ ജോബ്, ഇൻഡി ബീറ്റ്‌സ് ശ്രീജിത്ത്, ഡോ.രവി രാഘവൻ, വിവേക്, മിനി എന്നിവർ പരിപാടികളവതരിപ്പിച്ചു.

four-strings-3

വളരുന്നു വരുന്ന ഗായകർക്ക് പ്രോത്സാഹനം നൽകുന്നതിനായി സാൻഫ്രാൻസിസ്കോയിൽ പ്രവർത്തിക്കുന്ന മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. ഫൗണ്ടേഷനിലെ കലാകാരന്മാർ തന്നെയായിരുന്നു പിന്നണിയിലും. രവി ശങ്കർ, റോഷൻ പുത്തൻപുരക്കൽ എന്നിവരായിരുന്നു  ലൊസാഞ്ചൽസിലെ പരിപാടികൾ ആസൂത്രണം ചെയ്തത്. പാർവതി സഞ്ജയ് പരിപാടികൾ നിയന്ത്രിച്ചു. 

four-strings-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com