ADVERTISEMENT

ഡാലസ് ∙ 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പിസിഎന്‍എകെ കോണ്‍ഫറന്‍സിന്‍റെ വിജയത്തിനായി നടത്തുന്ന ആരാധനയും സംഗീത സായാഹ്നവും നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐപിസി ഹെബ്രോന്‍ ഡാലസ്, 1751 വാള്‍ സ്ട്രീറ്റ്, ഗാര്‍ലന്റ്, ടെക്സാസ് 75041 വച്ച് നക്കുന്നതാണെന്ന് നാഷനല്‍ ട്രഷറര്‍ വില്‍സന്‍ തരകന്‍ അറിയിച്ചു..

2020 പിസിഎന്‍എകെ നാഷനല്‍ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (നാഷനല്‍ കണ്‍വീനര്‍),  ബ്രദര്‍ വില്‍സന്‍ യോഹന്നാന്‍ (നാഷനല്‍ സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (നാഷനല്‍ ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (നാഷനല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍), എന്നിവര്‍ സമ്മേളനത്തിന ് നേതൃത്വം നല്‍കും.

ഡാലസ് പട്ടണത്തിലുള്ള വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘത്തെ കൂടാതെ പാസ്റ്റര്‍ സോമു ചെറിയക്ക് ചെരുവത്തൂര്‍ സംഗീത ശുശ്രൂഷകളില്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com