ADVERTISEMENT

ലൊസാഞ്ചലസ് ∙ മണ്ഡല-മകരവിളക്ക് ആഘോഷങ്ങളുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓം. മണ്ഡലകാലാരംഭം  മുതൽ സമാപനംവരെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പ പൂജയും ഭജനയും ഒരുക്കിക്കൊണ്ട്‌ നടത്തുന്ന ഭക്തിസാന്ദ്രമായ ആഘോഷങ്ങൾക്ക്  ഇക്കഴിഞ്ഞ ശനിയാഴ്ച ചീനൊ ഹിൽസിൽ തുടക്കമിട്ടു.

ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥം  വിവിധ സിറ്റികളിലായാണ് പ്രത്യേക പരിപാടികൾ. ഡിസംബർ ഇരുപത്തിയെട്ടിന് സെറിട്ടോസിൽ നടക്കുന്ന മഹാ പൂജയോടെ ഈ വർഷത്തെ മണ്ഡലകാലാഘോഷങ്ങൾ സമാപിക്കുമെന്നു പരിപാടികൾക്ക് ഏകോപനം നൽകുന്ന ഡയറക്ടർ രവി വെള്ളത്തേരി അറിയിച്ചു.

ആഘോഷങ്ങളിൽ പങ്കുചേരുന്നതിനു എല്ലാ ഭക്തജങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ട്രഷറർ രമ നായർ എന്നിവർ അറിയിച്ചു. കൂടുതൽ കൂടുതൽ വിവരങ്ങളും പൂജാ കേന്ദ്രങ്ങളും www.ohmcalifornia.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com