ADVERTISEMENT

ഫിലഡല്‍ഫിയ ∙ 2020 ജൂലൈ രണ്ടു മുതൽ‍ അഞ്ചു വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.കെ. പ്രാദേശിക സമിതിയെ തിരഞ്ഞെടുത്തു. പെന്‍സില്‍വേനിയയിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ സംയുക്ത മീറ്റിങ്ങിലാണ് പ്രാദേശിക സമിതിയെ തിരഞ്ഞെടുത്തത്.

ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്ജ്, ബ്രദര്‍ അലക്സ് ചെറിയാന്‍ (കണ്‍വീനേഴ്സ്), ബ്രദര്‍ റോയി മേപ്രാല്‍ (സെക്രട്ടറി), ബ്രദര്‍ സാജന്‍ ഏബ്രഹാം (ട്രഷറര്‍), ബ്രദര്‍ ആ്‍ിന്‍ ഉമ്മന്‍, ബ്രദര്‍ റിജോ ഏബ്രഹാം (യൂ്ത് കോര്‍ഡിനേറ്റേഴ്സ്), സിസ്റ്റര്‍ ശോശാമ്മ ഡാനിയേല്‍ (ലേഡീസ് കോഓര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം വിപുലമായ കമ്മിറ്റിയെയും തിരഞ്ഞെടുത്തതായി ലോക്കല്‍ മീഡിയാ കോഓര്‍ഡിനേറ്റര്‍ ബ്രദര്‍ റെജി ഫിലിപ്പ് അറിയിച്ചു.

മലയാളി പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്‍റെ ചരിത്രത്തില്‍ ജനപങ്കാളിത്വം കൊണ്ടും, ആത്മീയ അനുഗ്രഹം കൊണ്ടു ശ്രദ്ധേയമായ 2003-ല്‍ പെന്‍സില്‍വേനിയായില്‍ നടന്ന 21-ാമത് പിസിനാക്കിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച പ്രവൃത്തിപരിചയമുള്ളവര്‍ അടങ്ങിയ 80-ല്‍ പരം അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രാദേശിക കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com