ADVERTISEMENT

ഹൂസ്റ്റണ്‍ ∙ 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്‍റെ പ്രമോഷണല്‍ മീറ്റിങ്ങും ആരാധനാസന്ധ്യയും ഡിസംബര്‍ 1 ഞായര്‍ വൈകിട്ട് 5.30 നു നടക്കും. ഹൂസ്റ്റണ്‍ ഐപിസി ഹെബ്രോന്‍ ചര്‍ച്ചിലാണ് മീറ്റിങ് നടക്കുന്നത്. 2020 ജൂലൈ 2-5 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലാണ 38-ാമത് പി.സി.എന്‍.എ.കെ നടക്കുന്നത്. ഹൂസ്റ്റണിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. 

പി.സി.എന്‍.എ.കെ 2020 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം പ്രാദേശിക പ്രതിനിധികളായ ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (ഹ്യൂസ്റ്റണ്‍ പ്രതിനിധി), എല്‍സമ്മ ഐസക് (ലേഡീസ് പ്രതിനിധി), സിസ്റ്റര്‍ അബിഗയില്‍ മാത്യു, ഡോ. ഡാനി റ്റി. ജോസഫ് (യൂത്ത് പ്രതിനിധി) എന്നിവരും പ്രമോഷണല്‍ മീറ്റിങ്ങിനു നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com