ADVERTISEMENT

ഹൂസ്റ്റൺ∙ കേരളാ റൈറ്റേഴ്സ് ഫോറം ഹൂസ്റ്റൺ നവംബർ 17  ഞായറാഴ്ച സ്റ്റാഫോർഡ് കേരളാ കിച്ചണിൽ സമ്മേളിച്ചു. ലാനാ പ്രസിഡന്റായി സ്തുത്യർഹ സേവനം നടത്തിയ ജോൺ മാത്യുവിനെയും ലാനാ സാഹിത്യ അവാർഡ് നേടിയ കുര്യൻ മ്യാലിയിലിനെയും ഫോറം ആദരിച്ചു.  തുടർന്ന് കുര്യൻ മ്യാലിയിലിന്റെ "ആടുജീവിതം അമേരിക്കയിൽ " എന്ന നോവൽ ജോൺ മാതൃ പ്രകാശനം ചെയ്തു. 

kerala-writers-forum-2

ഡോ. സണ്ണി എഴുമറ്റൂറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാഹിത്യ ചർച്ചയിൽ ജോൺ മാത്യു തന്റെ "കഥാപാത്ര സങ്കൽപ്പം " എന്ന ലേഖനം അവതരിപ്പിച്ചു. ഉദാഹരണ സഹിതം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പ്രക്രിയ അദ്ദേഹം വിവരിച്ചു. തുടർന്ന് തച്ചാറ തന്റെ  "കറുത്ത സുന്ദരി" എന്ന ചെറുകഥ വായിച്ചവതരിപ്പിച്ചു. ഗഹനമായ സാഹിത്യ ചർച്ച നടന്നു. ഫോറം പ്രസിഡന്റായി വിരമിക്കുന്ന ഡോ. സണ്ണി എഴുമറ്റൂറിന് മാത്യു നെല്ലിക്കുന്ന് പ്രശംസാ ഫലകം നൽകി ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com