ADVERTISEMENT

സാൻഹൊസെ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയായുടെ ആഭിമുഖ്യത്തിൽ സാൻഹൊസെ കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രാൻഡ് പേരന്റ്സിനേയും സീനിയേഴ്സിനെയും ആദരിച്ചു.

നവംബർ 24 ഞായറാഴ്ച വി. കുർബാനയോടെ ആരംഭിച്ച ഈ പ്രോഗ്രാമിൽ കാഴ്ചവയ്പ്, ബൈബിൾ റീഡിങ്, അൾത്താര ശുശ്രൂഷ എന്നിവയ്ക്കു ഗ്രാൻഡ് പേരൻസ് ആണു നേതൃത്വം നൽകിയത്. സാൻഹൊസെ ഫൊറോന വികാരിയും കെസിസിഎൻസി സ്പിരിച്ചൽ ഡയറക്ടറുമായ സജി പിണർക്കയിൽ അച്ചൻ ഗ്രാൻഡ് പേരൻസിനുവേണ്ടിയുള്ള വി. കുർബാനയ്ക്കു കാർമ്മികത്വം വഹിച്ചു. തുടർന്ന് നാലു ജനറേഷനിലുള്ള ഗ്രാൻഡ് പേരന്റ്സ് , പേരന്റ്സ് എന്നിവർ ആർട്ടറിൽ എത്തി.

knanaya-catholic-2

കെസിസിഎൻസി സ്പിരിച്ചൽ ഡയറക്ടർ സജി അച്ചൻ, കെസിസിഎൻസി എക്സിക്യൂട്ടീവ് വിവിൻ ഓണശ്ശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, ഷീബ പറേയംപള്ളിൽ, സ്റ്റീഫൻ വേലിക്കെട്ടേൽ, ഷിബു പാലക്കാട്ട്, സിബി ഇല്ലിക്കാട്ടിൽ, ജോബിൻ കുന്നശ്ശേരിൽ, സൈമൺ ഇല്ലിക്കാട്ടിൽ എന്നിവരിൽ നിന്നും പൂക്കൾ വാങ്ങി മാതാവിനു സമർപ്പിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നിൽ ഗ്രാൻപേരന്റ്സിനു ഭക്ഷണം വിളമ്പി നൽകാൻ കെസിവൈഎൽ ഉം യുവജനവേദിയും നേതൃത്വം നൽകി.

knanaya-catholic-3

ഉച്ചയ്ക്കു ശേഷം നടന്ന യോഗത്തിനു മുതിർന്ന കമ്മ്യൂണിറ്റി മെംബേഴ്സ് ആയ ജോസ് കാഞ്ഞിരപ്പള്ളിയും ഏലിയാമ്മ വല്യപറമ്പിലും കെസിസിഎൻസി സ്പിരിച്ചൽ ഡയറക്ടർ സജി പിണർക്കയിൽ അച്ചനും കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ എന്നിവർ ചേർന്ന് തിരിതെളിയിച്ചു. തുടർന്നു ഗ്രൂപ്പ് ഡിസ്ക‍ഷനും കെസിസിഎൻസി ആദ്യ സെക്രട്ടറിയുമായ ജോജോ വട്ടാടികുന്നേൽ മോഡറേറ്ററായി നേതൃത്വം നൽകി.  257 ഓളം ഗ്രാൻഡ്പേരന്റ്സ് ഗ്രൂപ്പ് ഡിസ്കഷനിൽ പങ്കെടുത്തു.

തുടർന്നു കെസിവൈഎലും യുവജനവേദിയും ചേർന്നു നടത്തിയ ഗെയിംസിൽ ഗ്രാൻഡ് പേരന്റ്സും സീനിയേഴ്സും കൊച്ചുമക്കളും പങ്കെടുത്തു. തുടർന്നും ഇതുപോലെ കെസിസിഎൻസിയുടെ ഭാഗമായി പ്രോഗ്രാമുകൾ കൊണ്ടുവരണമെന്നും കമ്മിറ്റി മെംബറായ ബേബി പുല്ലുകാട്ട് അഭിപ്രായപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com