ADVERTISEMENT

ടെക്സസ് ∙  ടെക്സസ് – മെക്സിക്കൊ അതിർത്തിയിൽ മയക്കുമരുന്ന്  അധോലോക നായകരുമായി നടന്ന വെടിവയ്പിൽ നാലു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.

ടെക്സസ് – ഈഗിൾ പാസിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരുന്ന വില്ല യൂണിയൻ എന്ന ചെറിയ ടൗണിലാണ് പൊലീസുകാർ മയക്കുമരുന്ന് സംഘവുമായി ഏറ്റുമുട്ടിയത്.

mexico-shooting-2

പ്രസിഡന്റ് ട്രംപ് മെക്സിക്കൻ ഡ്രഗ് കാർട്ടൽസിനെ ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നേരിടുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പുറകിലാണ് പൊലീസ് മയക്കുമരുന്നു ലോബിക്കെതിരെ ശക്തമായ അക്രമണം നടത്തിയത്.

നാലു പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടതിനു പുറമെ നിരവധി മുൻസിപ്പൽ വർക്കേഴ്സിനെ കാണാതായിട്ടുണ്ടെന്ന് കൊഹുലിയ സംസ്ഥാന ഗവർണർ മറഗൾ എയ്ജൽ മാധ്യമങ്ങളെ അറിയിച്ചു.

ആയുധ ധാരികളായ ഒരു കൂട്ടം കാർട്ടൽ മെംബർമാരാണ് ലോക്കൽ ഗവൺമെന്റ് ഓഫിസിനു നേരെ വെടിവയ്പാരംഭിച്ചത്. ഇതിനെ തുടർന്ന് ഇവരെ നേരിടുന്നതിന് സ്റ്റേറ്റ് ഫെഡറൽ ഫോഴ്സസ് രംഗത്തെത്തിയത്. 10 മയക്കുമരുന്നു സംഘാംഗങ്ങൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com