ഡാലസ് സെന്റ് തോമസ് ഫൊറോനായിൽ ക്രിസ്മസ് കാരളിനു തുടക്കം
Mail This Article
×
ഡാലസ് ∙ വീണ്ടുമൊരു ക്രിസ്മസ് കാലം. ഈശോയുടെ പിറവി തിരുനാൾ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കാരൾ ഗായകസംഘങ്ങളുടെ ഭവനസന്ദർശനത്തിനൊപ്പം നക്ഷത്രവിളക്കുകൾ തൂക്കിയും പുൽക്കൂടൊരുക്കിയും ക്രിസ്മസ് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലുമാണ് ക്രൈസ്തവ ദേവാലയങ്ങളും വീടുകളും.
ക്രിസ്തുമസിനൊരുക്കമായി ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനായിലെ ക്രിസ്മസ് കാരൾ ശനിയാഴ്ച ആരംഭിച്ചു. ആർലിംഗ്ടൺ ഗ്രാൻഡ് പ്രയറി സെന്റ് ആന്റണീസ് കുടുംബ യൂണിറ്റിൽ നടന്ന ക്രിസ്മസ് കാരളിനു ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശേരിൽ, അലക്സ് ചാണ്ടി, ഷാജി തോമസ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.