ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റ്റിപ്സ് ഫോർ വിമൺ എന്ന പരിപാടി വിജയകരമായി പര്യവസാനിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിച്ച പരിപാടി വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവരുടെയും ജനറൽ കോഓർഡിനേറ്റർ ആയ റോസ് വടകരയുടെയും നേതൃത്വത്തിലാണ് അരങ്ങേറിയത്.

റ്റിപ്സ് ഫോർ വിമൻ പരിപാടിയിൽ വളരെ അനായാസമായി തുന്നി തയ്യിക്കുന്നതും,  തുണിയിൽ വിദഗ്ദ്ധമായ രീതിയിൽ ഡിസൈനുകൾ ഉണ്ടാക്കുന്നതും സംബന്ധിച്ച ക്ലാസുകൾ നയിച്ചത് ബെറ്റി അഗസ്റ്റിൻ. ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിനും  മാനസിക ഏകീകരണത്തിനും ഉതകുന്ന വ്യായാമ യോഗ ക്ലാസ് നയിച്ചത് സാറ അനിൽ.

cma-tips-for-women-2

വെജിറ്റബിൾ കൊണ്ട് വിവിധ ആർട്ടുകളും രൂപങ്ങളും രൂപപ്പെടുത്തി എടുക്കുന്നതിൽ ക്ലാസുകൾ നയിച്ചത് നീനു കാട്ടുക്കാരനാണ്. വിവിധ പഴവർഗങ്ങളും പ്രകൃതിദത്തമായി ലഭിക്കുന്ന ചില ഇലവർഗങ്ങളും ചേർത്ത് മിക്സ് ചെയ്തു ആരോഗ്യപരമായ സ്മൂത്തി ഉണ്ടാക്കുന്നത് പഠിപ്പിച്ചത് റ്റിസി ഞാറവേലിയും, ഭക്ഷണക്രമീകരണം Malayalee Dietician ക്ലാസ് നയിച്ചത് സുശീല ജോൺസൺ, റ്റെറിൽ വള്ളിക്കളവുമാണ്. സൂസൻ ഇടമല, ഷിജി അലക്സ്, മേഴ്സി കുര്യാക്കോസ് എന്നിവരും ക്ലാസുകൾ നയിച്ചു. 

പ്രസ്തുത ക്ലാസുകള്‍  ദൈനംദിന ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്നതായതുകൊണ്ട് ഇനിയും ഇത്തരം പഠന ക്ലാസുകൾ നടത്തണമെന്ന എല്ലാവരുടെയും താത്പര്യം പരിഗണിക്കുന്നതാണെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. പരിപാടികളുടെ അവസാനം നടത്തിയ റാഫിൾ ഡ്രോയുടെ സ്പോൺസേഴ്സ് വയലറ്റ് ഡിസൈനും അൻസാ ബ്യൂട്ടി സലൂണും ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com