ADVERTISEMENT

ഒക്‌ലഹോമ∙ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 –ാം കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷൻ യോഗം ഡിസംബർ 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഐപിസി ഹെബ്രോൺ ഡാലസ് സഭയിൽ നടത്തും. പാസ്റ്റർ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷനൽ പ്രതിനിധി ബ്രദർ വിനോയി ജോർജ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. അറ്റ്ലാന്റ - ചാറ്റനൂഗ യോഗം ഏപ്രിൽ 19 നും ഹൂസ്റ്റൺ യോഗം ഏപ്രിൽ 26 നും ഷിക്കാഗോ പ്രമോഷൻ യോഗം മേയ് 3 നും നടത്തും.

 

2020 ജൂലൈ 30 വ്യാഴം മുതൽ ഓഗസ്റ്റ് 2 ഞായർ വരെ ഒക്‌ലഹോമ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ  നടത്തുന്ന ദേശീയ കോൺഫറൻസിന്റെ ചിന്താവിഷയം "അതിരുകളില്ലാത്ത ദർശനം" എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.

 

കോൺഫറൻസിന്റെ നാഷനൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷനൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷനൽ ട്രഷറർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

 

എല്ലാ ചൊവ്വാഴ്ചകളിലും  സെൻട്രൽ സമയം 8 മണിക്ക്   605 - 313 - 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com