ADVERTISEMENT

ഷിക്കാഗോ ∙ ഫോമായുടെ സീനിയര്‍ നേതാവ് സ്റ്റാന്‍ലി കളരിക്കമുറി നാഷനല്‍ അഡ്‌വൈസറി കൗണ്‍സില്‍ ചെയര്‍മാനായി മല്‍സരിക്കുന്നു. മറ്റു സ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിനൊപ്പമാണു അഡ്‌വൈസറി ബോര്‍ഡ് ചെയറിന്റെയും തിരെഞ്ഞെടുപ്പ്. രണ്ട് വര്‍ഷമാണ് കാലാവധി.

ഭിന്നതകളില്‍ സമവായം കണ്ടെത്തുന്നതിനും സംഘടനാകാര്യങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നൽകാനും അഡ്‌വൈസറി ബോര്‍ഡ് ശ്രമിക്കുന്നു. ജുഡിഷ്യല്‍ കൗണ്‍സിലിനൊപ്പം സംഘടനയെ ശരിയായ ദിശയില്‍ നയിക്കുന്നതിനു അഡ്‌വൈസറി ബോര്‍ഡും പ്രവർത്തിക്കുന്നു. ന്യുയോര്‍ക്കില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് തോമസ് ടി. ഉമ്മന്‍ ആണു ഇപ്പോഴത്തെ ചെയര്‍.

രണ്ടു പതിറ്റാണ്ടിലേറെയായി സംഘടനാ രംഗത്ത് സജീവമായ സ്റ്റാന്‍ലി ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെയാണു പ്രവര്‍ത്തനം ആരംഭിച്ചത്. സംഘടനയുടെ ബോര്‍ഡ് മെംബര്‍, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു.

ഫോമയുടെ തുടക്കക്കാരിലൊരാളായ സ്റ്റാന്‍ലി, ബേബി ഊരാളില്‍ പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് ഇലക്ഷന്‍ കമ്മീഷണറായി. ഫോമായുടെ മികവിനും മലയാളി സമൂഹത്തിന്റെ നന്മക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു സ്റ്റാന്‍ലി ഉറപ്പു പറയുന്നു. ഫോണ്‍: സ്റ്റാന്‍ലി: 8478773316.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com