ADVERTISEMENT

ഗാർലന്റ് (ഡാലസ്) ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ഡാലസ് ചാപ്റ്റർ 2020 –2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗാർലന്റ് ഇന്ത്യാ ഗാർഡൻസ് റസ്റ്റോറന്റിൽ ഡിസംബർ 8 ഞായറാഴ്ച വൈകിട്ട് ചേർന്ന വാർഷീക പൊതുയോഗത്തിൽ പ്രസിഡന്റ് ടി. സി. ചാക്കോ അധ്യക്ഷത വഹിച്ചു. സംഘടനയുടെ വാർഷീക റിപ്പോർട്ട് സെക്രട്ടറി ബിജിലി ജോർജ് അവതരിപ്പിച്ചു. 

ന്യൂജഴ്സിയിൽ ചേർന്ന ഐപിസിഎൻഎയുടെ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്ററിന് പ്രധാന പങ്കുവഹിക്കുവാൻ  കഴിഞ്ഞതായി സെക്രട്ടറി പറഞ്ഞു. ഡാലസ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു സമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡന്റ് ടി. സി. ചാക്കൊ സ്പെഷൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വാർഷീക വരവ് ചിലവുകൾ  യോഗം ചർച്ച ചെയ്തു അംഗീകരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി സണ്ണി മാളിയേക്കൽ (പ്രസിഡന്റ്), ബിജിലി ജോർജ് (സെക്രട്ടറി), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), ബെന്നി ജോൺ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി റ്റി. സി. ചാക്കൊ, പി. പി. ചെറിയാൻ, സിജു വി. ജോർജ്, മാർട്ടിൻ വിലങ്ങോലിൽ, എബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി എന്നിവരെ യോഗം ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.

മീനു എലിസബത്ത്, ഷാജി രാമപുരം, സുധ ജോസ്, അജ്ജു ബിജിലി, തോമസ് കോശി, രവി എടത്വ എന്നിവരെ അസോസിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com