ADVERTISEMENT

ഹൂസ്റ്റൺ ∙ ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്കു അധികൃതർ 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത്.

ഡിസംബർ 10 ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.  ടെവോറിസ് ഡ്യുവെയ്ൻ ഹെൻണ്ടേഴ്സിനെ (21) അറസ്റ്റു ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടയിലാണു വാഹനം വനിതാ ഓഫിസർക്കു നേരെ ഓടിച്ചു കയറ്റിയത്. തുടർന്ന് അവിടെ നിന്നും ജീപ്പിൽ രക്ഷപ്പെട്ട പ്രതി വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓഫിസർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടുവരെയും പ്രതിയെ പിടികൂടാൻ കഴിയാത്തതിനാൽ പൊലീസ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. മറ്റൊരു പൊലീസ് ഓഫിസർ പ്രതിയെ ഒരു കൈയ്യിൽ വിലങ്ങുവച്ച് പുറകിലേക്ക് മാറിയ സമയത്താണ് വാഹനം ഓടിച്ചു വനിതാ പൊലീസ് ഓഫിസറെ ഇടിച്ചു വീഴ്ത്തിയത്.

kaila-sullivan

കൊല്ലപ്പെട്ട സെർജന്റ് കെയ്‌ല സുള്ളിവാൻ (43) പൊലീസ് ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ 16 വർഷമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com