ഷിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ തിരുന്നാള്‍ ആഘോഷിച്ചു
Mail This Article
×
ഷിക്കാഗോ ∙ ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ തിരുഹ്യദയ ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു.
ഫൊറോനാ വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുർബാനയിലെ വചനസന്ദേശത്തില്‍ ഗുഡലുപ്പെയിലെ മാതാവിനെപറ്റിയും, മാതാവിന്റെ മാധ്യസ്ഥം വഴി ഉണ്ടായിക്കൊണ്ടിരിക്കുന്ന അദ്ഭുതങ്ങളെപ്പറ്റിയും, അനുഗ്രഹങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിച്ചു. മതബോധന വിദ്യാർഥികൾക്കു തിരുന്നാളിനോടനുബന്ധിച്ചു സ്നേഹവിരുന്നുണ്ടായിരുന്നു.
തിരുന്നാള്‍ ഭക്തിപുരസ്രം നടത്തിയ പ്രസുദേന്തിമാരായ ഷിബു– സുസ്മിത മുളയാനിക്കുന്നേലിനെയും കുടുംബാംഗങ്ങളേയും അച്ചന് പ്രത്യേകം അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.