ADVERTISEMENT

ഡാലസ്∙ 2020 ജൂലൈയിൽ ഡാലസിൽ വച്ച് നടക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സിൽവർ ജൂബിലി കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫ് മീറ്റിങ് ഡിസംബർ 14 നു ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (7200 Rowlett Road, Rowlett, Texas 75089) സഭാ മന്ദിരത്തിൽ വച്ച് നടക്കും. വൈകിട്ട് 6.30 നു ആരംഭിക്കുന്ന സമ്മേളനത്തിനു നാഷനൽ ഭാരവാഹികളായ പാസ്റ്റർ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം തോമസ് (സെക്രട്ടറി), ബ്രദർ വിൽസൺ വർഗ്ഗീസ് (ട്രഷറർ), ഇവാ. സോബി കുരുവിള (യൂത്ത് കോഒാർഡിനേറ്റർ) എന്നിവർ പങ്കെടുത്ത് കോൺഫ്രൻസ് ഒരുക്കങ്ങൾ വിശദീകരിക്കും. റവ വില്യം ലീ മുഖ്യാതിഥി ആയി പങ്കെടുത്തു ദൈവവചനം സംസാരിക്കും. ഡാലസ് ദേശീയ പ്രതിനിധികളായ പാസ്റ്റർ സതീഷ കുമാർ, ബ്രദർ തോമസ് ജോർജ് എന്നിവർ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 

സമ്മേളനത്തിൽ റജ്സിട്രേഷനും, സ്പോൺസർഷിപ്പും നൽകുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 2020 ജൂലൈ 16-19 വരെ മെസിക്വിറ്റ് കൺവൻഷൻ സെന്ററിൽ വച്ച് നടക്കുന്ന കുടുംബസംഗമത്തിനു “നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക” എന്നതാണു ചിന്താവിഷയം. ദേശീയ ഭാരവാഹികളെ കൂടാതെ പാസ്റ്റർ എബി മാമ്മൻ (ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് (ലോക്കൽ കോഓർഡിനേറ്റർ), റോബിൻ രാജു (ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് ( ലോക്കൽ ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന ലോക്കൽ കമ്മറ്റി എക്സിക്യൂട്ടീവ്സും സമ്മേളനത്തിൽ പങ്കെടുക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com