ADVERTISEMENT

കലിഫോര്‍ണിയ ∙ എന്‍ജിൻ തകരാറായതിനെത്തുടര്‍ന്നു കലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. കോക്ക്പിറ്റില്‍ പുക നിറഞ്ഞതാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താൻ കാരണം. പൈലറ്റിനും യാത്രക്കാരനും പരിക്കില്ല. വിമാനം ഇറക്കിയ സ്ഥലത്തിന്  സമീപമുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സ്ഥിരീകരിച്ചു.

plane-crash

വിമാനം ഇറക്കിയ അന്തര്‍സംസ്ഥാന ഫ്രീവേ 5 ന്‍റെ തെക്ക് ഭാഗത്തുള്ള പാതകള്‍ വ്യാഴാഴ്ച അടച്ചിരുന്നുവെങ്കിലും വീണ്ടും തുറന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ എല്‍ മോണ്ടെയില്‍ നിന്ന് കാള്‍സ്ബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കാള്‍സ്ബാദിലെ മക്‌ലെല്ലന്‍-പലോമര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് മൈല്‍ അകലെയാണ് വിമാനം തകരാറിലായത്. 

അപകടത്തിന്‍റെ കാരണം കണ്ടെത്താൻ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും അന്വേഷണം നടത്തുന്നു. കഴിഞ്ഞ മാസം യൂട്ടയിലും സിംഗിള്‍ എഞ്ചിന്‍ വിമാനം ഒരു ഫ്രീവേയില്‍ ഇടിച്ചിറക്കിയിരുന്നു. കടുത്ത കാലാവസ്ഥയെ തുടര്‍ന്ന് സൗത്ത് ഡക്കോട്ടയില്‍ വിമാനം തകര്‍ന്ന് രണ്ട് കുട്ടികളടക്കം ഒമ്പത് പേര്‍ ഈ മാസം ആദ്യം കൊല്ലപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com