ADVERTISEMENT

ഷിക്കാഗോ∙ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്‍റെ പ്രസി ഡന്‍റ്പദത്തിലേക്ക് ജോസ് കണിയാലിക്ക് രണ്ടാമൂഴം. ഒരു ദശാബ്ദത്തിനു ശേഷമാണ് നാ ഷണല്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ജോസ് കണിയാലി പ്രാദേശിക ചാപ്റ്ററിന്‍റെ ചുമതല യേല്‍ക്കുന്നത്. 

പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോ ഗത്തിലായിരുന്നു ഏകകണ്ഠമായ തിരഞ്ഞെടുപ്പ്. ബിജു സക്കറിയയാണ് ജനറല്‍ സെക്രട്ടറി. ശിവന്‍ മുഹമ്മ ട്രഷറര്‍. ജോയിച്ചന്‍ പുതുക്കുളത്തെ വൈസ് പ്രസിഡന്‍റായും പ്രസന്ന ന്‍ പിളളയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് എക്സിക്യൂട്ടീ വിന്‍റെ കാലാവധി.

joyichen-prasannan

ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ തുടക്കക്കാരിലൊരാളും മുന്‍ ദേശീയ പ്രസിഡന്‍റുമായ ജോസ് ക ണിയാലിയാണ് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയുടെ രംഗപടം തിരുത്തിയെഴു തിയതെന്ന് വിശേഷിപ്പിക്കാം. കേരള എക്സ്പ്രസ് പത്രത്തിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റ റായ ജോസ് കണിയാലി പത്രപ്രവര്‍ത്തിനൊപ്പം സംഘാടക മേഖലയിലും കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കണിയാലി ദേശീയ പ്രസിന്‍റായ കാലയളിവിലാണ് സൗഹൃദ കൂട്ടായ്മയെന്ന വിശേഷണം വലിച്ചെറിഞ്ഞ് ഇന്ത്യ പ്രസ്ക്ലബ്ബ് ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന തും സംസാര വിഷയമാവുന്നതും. 2008 ല്‍ ഷിക്കാഗോയിലും തൊട്ടടുത്ത വര്‍ഷം ന്യൂജഴ്സിയിലും ഇന്ത്യ പ്രസ്ക്ലബ്ബ് ദേശീയ കോണ്‍ഫറന്‍സുകള്‍ നടത്തിയ വെണ്‍മയാര്‍ന്ന ച രിത്രം കണിയാലിക്ക് സ്വകാര്യ നേട്ടവും തലയെടുപ്പുമാണ്.

ദൃശ്യമാധ്യമ മേഖലയിലെ അങ്കച്ചുവടുമായാണ് ബിജു സഖറിയ ജനറല്‍ സെക്രട്ടറ പദത്തിലെത്തുന്നത്. ഏഷ്യാനെറ്റ് യുഎസ്എയ്ക്ക് ഷിക്കാഗോയില്‍ അടിവേരുകളുണ്ടാക്കിയ ബിജു സഖറിയ ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയുടെ ഷിക്കാഗാ കോ ഓര്‍ഡിനേറ്ററാണ്. അമേരിക്കന്‍ മലയാളി ജീവിതത്തിന്‍റെ നേര്‍രേഖകള്‍ ഇവിടെയും നാട്ടിലുമുളള ടെലിവിഷന്‍  പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ ക്യാമറയ്ക്കു പിന്നിലെ ബിജു സഖറിയയുടെ അക ക്കണ്ണുകളുണ്ട്.

ഇന്ത്യ പ്രസ്ക്ലബ്ബ് മുന്‍ ദേശീയ പ്രസിഡന്‍റും കൈരളി ടിവിയുടെ വാര്‍ത്താ അവതാരകനുമാണ് ട്രഷറര്‍ ശിവന്‍ മുഹമ്മ. ഇന്‍ഫര്‍മേഷന്‍ സുപ്പർ ഹൈവേയുടെ കുത്തൊഴുക്കിനു മുൻപു ലഭ്യമായ സാങ്കേതികകളിലൂടെ അമേരിക്കന്‍ മലയാളി ജീവിതത്തിന്‍റെ വാര്‍ത്ത കളും അപഗ്രഥനങ്ങളും രാജ്യന്തര പ്ലാറ്റ്ഫോമുകളില്‍ എത്തിച്ചതിന്‍റെ ക്രെഡിറ്റുണ്ട് ശിവന്‍ മുഹമ്മയ്ക്ക്.

ഓണ്‍ലൈന്‍ വാര്‍ത്താ വിനിമയത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാ യ ജോയിച്ചന്‍ പുതുക്കുളമാണ് വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ വെ ബ്പോര്‍ട്ടലുകളിലൂടെ അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ ലോകസമക്ഷം എത്തിക്കുന്നതില്‍ മുന്‍ നിരക്കാരനായ ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോയിലെ സാമൂഹിക മേഖലയിലും സജീവമാണ്. വൈസ് പ്രസിഡന്‍റ്പദത്തിലേക്ക് മൂന്നാംതവണയാണ് ജോയിച്ചന്‍ പുതുക്കുളം അവരോധിതനാവുന്നത്.

ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ നിശബ്ദ സംഘാടകനാണ് ജോയിന്റ് സെക്രട്ടറി പ്രസന്നന്‍ പിളള. പ്രസ്ക്ലബ്ബിന്‍റെ ഏതു പ്രവര്‍ത്തനങ്ങളിലും ആഴ്ന്നിറങ്ങുന്ന പ്രസന്നന്‍ പിളള സ്വകാര്യ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാറേയില്ല. പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സുകളുടെ ദൃശ്യവിരുന്ന് ലോക മെമ്പാടും തത്സമയം എത്തിക്കുന്നതില്‍ ഐടി പ്രഫഷണലായ പ്രസന്നന്‍ പിളളയുടെ സാങ്കേതികജ്ഞാനം മുഖ്യപങ്ക് വഹിക്കുന്നു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത യോഗത്തില്‍ പ്രസന്നന്‍ പിളള റിപ്പോര്‍ട്ട് വായിച്ചു. ട്രഷറര്‍ അനിലാല്‍ ശ്രീനിവാസന്‍ കണക്ക് അവതരിപ്പിച്ചു. ലാനയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനിലാല്‍ ശ്രീനിവാസനെ യോഗം അഭിനന്ദിച്ചു. ചാക്കോ മറ്റത്തില്‍പറമ്പില്‍, വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com