ADVERTISEMENT

ഡാലസ് ∙ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിനെ 'ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് 2019'-ല്‍ വച്ച് സണ്ണിവെയ്ല്‍ സിറ്റി മേയറായ സജി ജോര്‍ജ് പൊന്നാട അണിയിച്ച് ആദരിച്ചു. ഷിക്കാഗോയില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞ റോയി മുളകുന്നത്ത് ഒരു മലയാളം ചാനലിന്റെ ഷിക്കാഗോ ബ്യൂറോ ചീഫ് കൂടിയാണ്. 

ലോക കേരള സഭയുടെ കാലാവധി രണ്ടു വര്‍ഷമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ സഭയില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ചടങ്ങില്‍  ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ പങ്കെടുത്തു. ഷാജി കെ. ദാനിയേല്‍, എസ്.കെ. ചെറിയാന്‍, ഡപ്യൂട്ടി മേയര്‍, സിറ്റി ഓഫ് പ്ലാനോ, കൗണ്‍സില്‍ മെമ്പര്‍, റോവെല്‍റ്റ് സിറ്റി പ്രോവിന്‍സ് ഷെരീഫ് എന്നിവരെ കൂടാതെ നിരവധി അക്രഡിറ്റഡ് ഇന്‍വെസ്റ്റേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com