ADVERTISEMENT

ഡാലസ് ∙ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, മഹാ മണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെ ശ്രി ധർമശാസ്താ സന്നിധിയിൽ ശനിയാഴ്ച നടക്കും. അതിരാവിലെ സ്പിരിച്യുൽ ഹാളിൽ  ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക്  തുടക്കം കുറിക്കും. വൃതാനുഷ്ഠാനങ്ങോളോടെ   മുദ്രമാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടി കെട്ടുകൾ നിറക്കുമെന്ന്  ഗുരുസ്വാമി സോമൻനായർ അറിയിച്ചു. പിന്നീട്,  ഇരുമുടി ശിരസ്സിൽ വഹിച്ച്  ശരണ ഘോഷങ്ങളുമായി, കാനനയാത്രയെ അനുസ്മരിപ്പിക്കുന്ന ശരണയാത്ര ക്ഷേത്രത്തിനുള്ളിൽ എത്തിച്ചേരും. ‌‌

mandala-pooja-2

കലശ പൂജകളും, വിഗ്രഹ അലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വടക്കേടത്ത്  ഗിരീശൻ തിരുമേനിയും,  ഇരിഞ്ഞാടപ്പള്ളി പദ്‌മനാഭൻ തിരുമേനിയും നിർവഹിക്കും.  പ്രപഞ്ചമായി നിലകൊള്ളുന്ന ഭഗവൽ ചൈതന്യത്തെ ശ്രി ധർമ്മശാസ്താവിന്റെ രൂപത്തിൽ മനസ്സിൽ സങ്കൽപിച്ച്, ആവാഹിച്ച് മുന്നിലുള്ള സിംഹാസനത്തിൽ ഇരുത്തിയതിനു ശേഷം, നിലവിളക്ക്  തെളിയിച്ച് , വിളക്കിൽ പുഷ്പദളങ്ങൾ ഓരോ ഉപചാരങ്ങൾ അർപ്പിക്കുന്നു എന്ന് സങ്കൽപ്പിച്ച് നിർവഹിച്ച, വിളക്കു പൂജ, ഡിസംബർ 21 ന് നടത്തപെട്ടു. 

ക്ഷേത്രത്തിലെ അയ്യപ്പ ഭജന സംഘം മണ്ഡല കാലത്തെ കൂടുതൽ ധന്യമാക്കി എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ്  പിള്ള അഭിപ്രായപെട്ടു. ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തിൽ ദക്ഷിണ ഭാരതത്തിലെ  എല്ലാ അയ്യപ്പ ഭക്തരും എത്തിച്ചേരുന്നതായി കേരളാ ഹിന്ദുസൊസൈറ്റി ചെയർമാൻ രാജേന്ദ്ര വാരിയർ അറിയിച്ചു. ‌മഹാമണ്ഡല പൂജകളിൽ പങ്കെടുത്ത്  കലിയുഗവരദൻറെ അനുഗ്രഹാശ്ശിസ്സുകൾ ഏറ്റു വാങ്ങാൻ എല്ലാ ഭക്തജനങ്ങളൂം ഡിസംബർ 28  ന് എത്തിചേരണമെന്ന്  ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com