ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഒന്നര ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) പുതിയ പ്രസിഡന്റായി ഡോ. ജോര്‍ജ് കാക്കനാട്ടും (ഹൂസ്റ്റണ്‍), ജനറല്‍ സെക്രട്ടറിയായി സാമുവേല്‍ ഈശോയും (സുനില്‍ ട്രൈസ്റ്റാര്‍,ന്യൂജഴ്സി) ട്രഷറർ ജീമോൻ ജോർജും ജനുവരി ഒന്നിനു സ്ഥാനമേല്‍ക്കും.

മറ്റു ഭാരവാഹികള്‍: ബിജു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്- ഷിക്കാഗോ), ബിജിലി ജോര്‍ജ് (ജോ. സെക്രട്ടറി- ഡാലസ്), ഷിജോ പൗലോസ് (ജോ. ട്രഷറര്‍- ന്യൂയോര്‍ക്ക്), സജി ഏബ്രഹാം, ബിനു ചിലമ്പത്ത് (ഓഡിറ്റര്‍മാര്‍), സുനില്‍ തൈമറ്റം (പ്രസിഡന്റ്- ഇലക്ട്).

ആഴ്ചവട്ടം ഓണ്‍ലൈനിന്റെ ചീഫ് എഡിറ്ററായ ഡോ. ജോര്‍ജ് കാക്കനാട്ട് സാമൂഹിക -സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ഒരു ദശാബ്ദത്തിലേറെ ആഴ്ചവട്ടം പ്രിന്റ് എഡിഷനായി പുറത്തിറക്കി. കാല്‍ നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സ്ഥാപക ഡയറക്ടറുമാണ്.  അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ റിസര്‍ച്ചേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ജനറല്‍ സെക്രട്ടറിയാണ്.

യുഎസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. ജോര്‍ജ് പ്രവാസി രത്ന അവാര്‍ഡ്, കേരളാ സെന്റര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഹൂസ്റ്റണില്‍ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.

ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് 2008-ല്‍ മത്സരിച്ചിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ അത്മായ നേതാക്കളിലൊരാളായ ഡോ. ജോര്‍ജ് ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്‍ച്ച് സെക്രട്ടറി ആയിരുന്നു. പ്രവാസികളില്‍ നിന്നുള്ള സിനഡ് അംഗവും, മുൻ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ്.  നൈറ്റ്സ് ഓഫ് കൊളംബസില്‍ ഫോര്‍ത്ത് ഡിഗ്രി സര്‍ നൈറ്റ്. മാഗ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  പകലോമറ്റം മെഗാ ഫാമിലി കോണ്‍ഫറന്‍സ് -നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, സൗത്ത് ഇന്ത്യൻ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപക പ്രസിഡന്റ്, ഇപ്പോള്‍ ജനറല്‍ സെക്രട്ടറി.

ഇംഗ്ലീഷ് സാഹിത്യത്തിലും, സോഷ്യൽ വർക്കിലും മാസ്റ്റേഴ്സ് ബിരുദം നേടി. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഷുഗര്‍ലാൻഡിൽ താമസം. ഭാര്യ: സാലി. മക്കള്‍: റിജോയി, റിച്ചി, റെഞ്ചി.

ദൃശ്യമാധ്യമ രംഗത്ത് മലയാളികള്‍ക്കിടയിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയാണ് സുനില്‍ ട്രൈസ്റ്റാര്‍ എന്ന സാമുവേല്‍ ഈശോ. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ന്യൂസ് എഡിറ്റര്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സുനില്‍ ട്രൈസ്റ്റാര്‍ രണ്ടു പതിറ്റാണ്ട് മുമ്പ് അമേരിക്കയിൽ നിന്ന് ആദ്യത്തെ മലയാള വിഡിയോ മാഗസിൻ റിഥം യുഎസ്എ നിർമിച്ചു. ഏഷ്യാനെറ്റിന്റെ പ്രൊഡക്‌ഷൻ, പ്രോഗ്രാമിങ്, മാര്‍ക്കറ്റിങ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവയ്ക്ക് സുനിൽ പത്തു വർഷത്തോളം വിജയകരമായി നേതൃത്വം നല്‍കി.

ipcna-2

മലയാളം ചാനലുകളുടെ വിതരണത്തിനായി 2010-ല്‍ മലയാളം ഐപി ടിവി സ്ഥാപിച്ചു. പിന്നീടത് യപ്പ് ടിവി ഏറ്റെടുത്തു. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ആദ്യത്തെ 24 മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ ആയ മലയാളം ടെലിവിഷൻ അമേരിക്കയിൽ തുടങ്ങി. പിന്നീട് അത് പ്രവാസി ചാനലായി മാറി. ഇപ്പോൾ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കയുടെ തലപ്പത്തു പ്രവർത്തിക്കുന്നു. അമേരിക്കയിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി ടെലിവിഷൻ 'ഡെയിലി ന്യൂസ് ബുള്ളറ്റിൻ' തയാറാക്കിയതും പ്രവാസി ചാനൽ തന്നെ. ലോകമെമ്പാടും ലഭിക്കുന്ന തരത്തിൽ 'പ്രവാസി ചാനല്‍ ഗ്ലോബല്‍' ഉടൻ തന്നെ കേരളത്തിൽ വച്ച് ഉദ്ഘാടനം ചെയ്യും.

ഇ-മലയാളി ഡോട്ട്കോം, ഇന്ത്യാ ലൈഫ് ഡോട്ട് യുഎസ് എന്നിവയുടെ മാനേജിങ് എഡിറ്ററാണ്, കൂടാതെ ഹിന്ദി- ഇംഗ്ലീഷ് ചാനലായ ഇന്ത്യാ ലൈഫ് ടെലിവിഷന്‍ (www indialife.tv) രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ചു ഇപ്പോൾ അവ വിജയകരമായി, അമേരിക്കയിലെ മുഖ്യധാരാ ഇന്ത്യന്‍ സമൂഹത്തിന്റെ ചാനലായി മുന്നേറുന്നു. ഓഡിയോ വിഷ്വൽ രംഗത്ത് ഏറ്റവും മുൻനിരയിൽ പ്രവർത്തിക്കുന്ന മീഡിയ ലോജിസ്റ്റിക് എന്ന സ്ഥാപനവും സ്വന്തം.

ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ജീമോന്‍ ജോര്‍ജ് ദശാബദ്ത്തിലധികമായി സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തിവരുന്നു. ഫ്ളവേഴ്സ് ടിവിയുടെ ഫിലഡല്‍ഫിയ റീജനല്‍ മാനേജരാണ്.

കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍ ചെയര്‍മാന്‍, മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, ഫിലാഡല്‍ഫിയ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്സ് കമ്മീഷണര്‍, ഐപിസിഎന്‍എ മുന്‍ ജോയിന്റ് ട്രഷറര്‍, നോര്‍ത്താപ്ടൻ ടൗണ്‍ഷിപ്പ് റിപ്പബ്ലിക്കന്‍ കമ്മിറ്റി മെമ്പര്‍, നോര്‍ത്താപ്ടൻ പബ്ലിക് ലൈബ്രറി മുന്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, ഐഎന്‍ഒസി എന്നിവയുടെ സജീവ സാന്നിധ്യമാണ്. ഫിലഡൽഫിയയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.  

ipcna

ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'മാസപ്പുലരി' മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ഷിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് നിര്‍മാണത്തിലും സജീവ പങ്കുവഹിച്ചു. കെസിസിഎന്‍എ നാഷനല്‍ കമ്മിറ്റി അംഗം, കെസി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കോണ്‍ഗ്രസ് അംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്നിക്ക് ടാസ്‌ക് ഫോഴ്സ് അംഗമായും പ്രവര്‍ത്തിക്കുന്നു.

2004 മുതല്‍ ഏഷ്യാനെറ്റ് ഡാലസിന്റെ ചുമതല വഹിച്ചിരുന്ന ആളാണ് ബിജിലി ജോർജ്. യുഎസ് വീക്ക്‌ലി റൗണ്ടപ്പ് പ്രൊഡക്ഷന്‍ ഡയറക്ടര്‍, മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റും, രണ്ടു തവണ സെക്രട്ടറിയുമായിരുന്നു.

കേരള അസോസിയേഷന്‍ ഡാലസിന്റെ ആര്‍ട്സ് ഡയറക്ടര്‍, ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഹോം ഹെൽത്ത് കെയര്‍ ബിസിനസ് ഉടമയാണ്.

ഏഷ്യാനെറ്റ് നോര്‍ത്ത് അമേരിക്കയുടെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററും സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസറും, കാമറാമാനുമാണ് ഷിജോ പൗലോസ്. ഏഴു വര്‍ഷമായി ഏഷ്യാനെറ്റിന്റെ യു.എസ്.എയിലെ പ്രോഗ്രാം നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനും, എന്റര്‍ടൈന്‍മെന്റ് ചാനലിനും വേണ്ടി പ്രോഗ്രാമുകള്‍ തയാറാക്കുന്നു. യുഎസ് വീക്ക്‌ലി റൗണ്ടപ്പ്, അമേരിക്ക ഈ ആഴ്ച എന്നിവയുടേയും ചുമതല വഹിക്കുന്നു. നേരത്തെ അമേരിക്കന്‍ കാഴ്ചകളുടെ നിർമാതാവായിരുന്നു.

ഒട്ടേറേ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബെര്‍ഗന്‍ കൗണ്ടി (ന്യുജഴ്‌സി) മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നേടി. 2017-ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോഓര്‍ഡിനേറ്റിങ് പ്രൊഡ്യൂസ്രര്‍/ടെക്‌നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.

മികച്ച സംഘാടകനെന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്തും തിളങ്ങുന്ന സജി ഏബ്രഹാം കേരള ഭൂഷണത്തിന്റെ പ്രതിനിധി ആണ്. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ന്യുയോര്‍ക്ക് ചാപറ്റര്‍ സെക്രട്ടറിയും ട്രഷററുമായിരുന്നു. പ്രഥമ ഫോമാ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു. 2019-ലെ കേരള കൺ‌വന്‍ഷന്‍ ചെയറുമായിരുന്നു.

എഴൂത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ബിനു ചിലമ്പത്ത്. മലയാളം വാര്‍ത്തയിലും മലയാളി മനസിലും കോളം എഴുതിയിരുന്നു. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ക്‌നാനായാ കാത്തലിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കിഡ്‌നി ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഐഎന്‍ഒ.സി ഫ്‌ളോറിഡ ചാപറ്റര്‍ എന്നിവയുടെ ട്രഷററായി പ്രവർത്തിക്കുന്നു. പീഡിയാട്രിക്ക് ഹോസ്പിറ്റലില്‍ കേസ് മാനേജറും ബിസിനസ് ഉടമയുമാണു ബിനു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com