ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ടിന്റെ ഡെഡ്‌ലൈന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 30-ന് തിരുവനന്തപുരത്ത്. പ്രകാശനം പ്രശസ്ത കവി പ്രഭാവര്‍മ്മ നിര്‍വഹിക്കും. പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭയുടെ സമാപന സമ്മേളനത്തിലാണ് പുസ്തകപ്രകാശനം. തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വന്‍ഷന്‍ സെന്ററിലാണു പ്രകാശനചടങ്ങ്.

നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകന്റെ പുസ്തകപ്രകാശനമെന്നത് ഏറെ അനുയോജ്യമായി. ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചവട്ടം എന്ന ആഴ്ചപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരാണ് ഈ പുസ്തകം. അതാതു സമയത്ത് പ്രസിദ്ധീകരിച്ച കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ പ്രഭാത് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശക്തമായ ചൂടും ചൂരും നിറഞ്ഞു നില്‍ക്കുന്ന അക്ഷരജ്വാലയാണ് പുസ്‌കത്തിലുള്ളതെന്ന് അവതാരികയില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറയുന്നു. മലയാളത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് മുഖപ്രസംഗത്തിന്റെ സമാഹാരം പുസ്തകരൂപത്തില്‍ പ്രകാശിതമാകുന്നത്. അതാതു കാലത്തുള്ള സംഭവവികാസങ്ങളെ കൃത്യമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തതിനു ശേഷം അതിലേക്കുള്ള ഇടപെടലുകളാണ് ഇവിടെ നിഴലിക്കുന്നത്. ഓരോ സംഭവവും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇഴപിരിച്ചു പരിശോധിച്ച് വാദമുഖങ്ങളില്ലാതെ ഉയര്‍ത്തിക്കാണിക്കുകയുമാണിവിടെ. ഈ പുസ്തകത്തെ ഏറെ ധന്യമാക്കുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ അതാതു സമയത്തെ പ്രതികരണങ്ങള്‍ എന്ന നിലയ്ക്കാണ്. മനുഷ്യന്‍ സാമൂഹികജീവിയായി ഉടലെടുക്കുന്നത് എങ്ങനെയാണെന്നും ഇതു കാണിച്ചു തരുന്നു. 

ഇവിടെ എഴുതിചേര്‍ത്തിരിക്കുന്നത് വെറും വാചകമേളകളല്ല, ഇത് അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത നേര്‍സാക്ഷ്യങ്ങളാണ്. വരികളുടെ ഇടയിലൂടെ വായിച്ചാല്‍ പ്രശ്‌നങ്ങളിലേക്കുള്ള സാമൂഹികമായ ഇടപെടല്‍ വ്യക്തമായും ദര്‍ശിക്കാനാവും. വെറുമൊരു എത്തിനോട്ടം എന്നു മാത്രം പറഞ്ഞൊഴിയാവുന്ന മുഖപ്രസംഗം അഥവാ എഡിറ്റോറിയലുകള്‍ അല്ല ഇത്. ഇവിടെ വടിയെടുക്കുകയും അടി കൊടുക്കുകയുമാണെന്ന് അവതാരിക വ്യക്തമാക്കുന്നു. 100 രൂപയാണ് പുസ്തകത്തിന്റെ വില. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രഭാത് ബുക്ക് സ്റ്റോര്‍ വഴിയും ഓണ്‍ലൈനിലും പുസ്തകം ലഭിക്കും.

പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് എം. കാക്കനാട്ട് അമേരിക്കയില്‍ സ്ഥിര താമസമാണ്.. 'ആഴ്ചവട്ടം' പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ആഴ്ചവട്ടം ഓണ്‍ലൈനിന്റെ മുഖ്യപത്രാധിപര്‍. സൈക്കോതെറാപിസ്റ്റായി ജോലി ചെയ്യുന്നു. യുഎസ് എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍. അമേരിക്കയിലെ നിരവധി സാമൂഹികസാംസ്‌ക്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ക്ലിനിക്കില്‍ സൈക്കോളജിയില്‍ ഗവേഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com