ADVERTISEMENT

ഡാലസ്∙ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി,  മഹാ മണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെ ശ്രീ ധർമശാസ്താ സന്നിധിയിൽ ശനിയാഴ്ച  നടന്നു.

dallas-mandalapooja-3

അതിരാവിലെ സ്പിരിച്വൽ ഹാളിൽ  ആരംഭിച്ച  ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക്  തുടക്കം കുറി ച്ചു. വ്രതാനുഷ്ഠാനങ്ങളോടെ  മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാരും മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടി കെട്ടുകൾ നിറച്ചു. ഗുരുസ്വാമിമാരായ, ഗോപാല പിള്ള, സോമൻ നായർ, ഉണ്ണി നായർ, ഹരിപിള്ള, അയ്യപ്പൻ കുട്ടി, രാജേഷ് കൈമൾ എന്നിവർ ഇരുമുടിക്കെട്ടുകൾ നിറയ്ക്കാനും കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കുവാൻ അനേകം ഭക്ത ജനങ്ങൾ എത്തിച്ചേർന്നിരുന്നു. 

dallas-mandalapooja-2

തിരുവാഭരണം ശിരസ്സിലേറ്റി, പെരിയ സ്വാമി ഡോക്ടർ വിശ്വനാഥ കുറുപ്പ്  അയ്യപ്പ സന്നിദാനത്തിലേക്കുള്ള ശരണ ഘോഷയാത്രക്ക് തുടക്കം കുറിച്ചു.ഇരുമുടി കെട്ടുകൾ ശിരസ്സിൽ വഹിച്ച്  ശരണ ഘോഷങ്ങളുമായി കാനനയാത്രയെ അനുസ്മരിപ്പിക്കുന്ന  ശരണയാത്ര ക്ഷേത്രത്തിനുള്ളിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹ അലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വടക്കേടത്ത്  ഗിരീശൻ തിരുമേനിയും,  ഇരിഞ്ഞാടപ്പള്ളി പദ്‌മനാഭൻ തിരുമേനിയും, വിനേഷ് തിരുമേനിയും നിർവഹിച്ചു. ശ്രീധർമ ശാസ്താവിൻറെ പട്ട ബന്ധിത വിഗ്രഹം, പരിമള പൂജാ പുഷ്പങ്ങളാൽ മൂടപെട്ട പൂജ, ക്ഷേത്രത്തിൽ ആദ്യമായിട്ടാണ്  നടത്തിയത്.

dallas-mandalapooja-4

കലിയുഗവരദനർപ്പിക്കാനുള്ള പുഷ്പ്പങ്ങൾ നിറച്ച പൂക്കൊട്ടകളുമായി അനേകഭക്തർ പങ്കെടുത്ത പുഷ്പ ഘോഷയാത്രയും ശരണം വിളികളും ക്ഷേത്രാങ്കണത്തെ ഭക്തി സാന്ദ്രമാക്കി. സന്തോഷ് പിള്ള പ്രസിഡന്റും, രാജേന്ദ്ര വാര്യർ ട്രസ്റ്റി ചെയർമാനുമായിട്ടുള്ള, സേവന തൽപരരടങ്ങിയ ഒരുസംഘം കമ്മിറ്റി അംഗങ്ങളാണ്  മഹാമണ്ഡല ആഘോഷങ്ങൾ മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com