ADVERTISEMENT

ഡാലസ് ∙ ഡാളസിൽ ഡിസംബർ 31 ചൊവ്വാഴ്ച അന്തരിച്ച ചങ്ങങ്കേരിയിൽ തോമസുകുട്ടിയുടെ വേർപാടിൽ കേരള  അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു. അസോസിയേഷൻറെ സജീവപ്രവർത്തകനായിരുന്നു അകാലത്തിൽ അന്തരിച്ച തോമസ്കുട്ടിയെന്നു സെക്രട്ടറി ഡാനിയേൽ കുന്നേല്‍ പറഞ്ഞു. 

ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തിൽ കുടുംബാംഗമാണ്. മക്കള്‍ : റ്റിജോ, റ്റോണി, റ്റോബിൻ. മരുക്കള്‍ : ടെസ്സി, റോസ്. കൊച്ചുമക്കള്‍ : ഇവാൻ, സെറീന, സാമുവേൽ

ജോസുകുട്ടി (യുഎസ്), സി. ഈവ (ജർമ്മനി), കുര്യാക്കോസ് (യുഎസ ), അന്നമ്മ മുക്കാടൻ, പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവര്‍ സഹോദരങ്ങളാണ്. 

പൊതുദര്‍ശനം ജനുവരി രണ്ടു, വ്യാഴാഴ്ച വൈകുന്നേരം 6  മുതല്‍ 9  വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാലസ് ഗാർലാൻഡ്‌ സെന്റ് തോമസ് സിറോ മലബാർ പള്ളിയില്‍. തുടര്‍ന്നു സംസ്‌കാരം റൗളറ്റ്‌ സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com