ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 4ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.

പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ പ്രിൻസ് സഖറിയ (സിപിഎ) ക്രിസ്മസ് സന്ദേശം നൽകും.

സ്പെല്ലിംഗ് ബി സ്പീച്ച് കോംപറ്റീഷൻ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പ്രത്യേക അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. അടുത്ത രണ്ടു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ചുമതലയേൽക്കും. വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. അനശ്വർ മാംമ്പിള്ളിയാണ് പരിപാടികൾ കോഓർഡിനേറ്റ് ചെയ്യുന്നതെന്ന് സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com