ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ പുതിയ വർഷത്തിൽ പ്രാബല്യത്തിൽ വരും വിധം പള്ളികൾക്ക് നികുതി ഇളവു നൽകുന്ന ബില്ലിൽ പ്രസിഡന്റ്  ട്രംപ് ഒപ്പുവച്ചു. പുതിയ നിയമമനുസരിച്ച് നികുതിയിനത്തിൽ 2017 മുതൽ ദേവാലയങ്ങളിൽ (ചർച്ചുകളിൽ) നിന്നും ഈടാക്കിയ ടാക്സ് തിരിച്ചു നൽകുന്നതിനുള്ള വ്യവസ്ഥയും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ചാരിറ്റബിൾ, നോൺപ്രോഫിറ്റ് സംഘടനകളിൽ നിന്നും 21% ടാക്സാണ് ഇതുവരെ ഈടാക്കിയിരുന്നത്. 2020 മുതൽ ഈ ചാർജ് ദേവാലയങ്ങൾ നൽകേണ്ടതില്ല. ഡമോക്രാറ്റിക് അംഗം ബിൽ പാസ്കറൽ ജൂനിയർ (ന്യൂജേഴ്സി) ആണ് ബിൽ കൊണ്ടുവന്നത്.

ട്രംപിന്റെ പുതിയ തീരുമാനത്തെ ആർച്ച് ബിഷപ്പ് പോൾ എസ് കോക്ക്‌ലി, ബിഷപ്പ് ജോർജ് വി.മുറെ എന്നിവർ  സ്വാഗതം ചെയ്തു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ദേവാലയങ്ങൾക്ക് ടാക്സ് തിരികെ ലഭിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങുന്ന മാർഗരേഖ, ഉടനെ തയാറാക്കുമ‌െന്നും അധികൃതർ അറിയിച്ചു

murray-coakley

പുതിയ നിയമം ആയിരക്കണക്കിന് അമേരിക്കക്കാർക്ക് സാമ്പത്തിക ബാധ്യത ഒഴിവാക്കുമെന്ന് എത്ത്നിക്കൽ ആൻഡ് റിലിജിയസ് ലിബർട്ടി കമ്മീഷൻ റസ്സൽ മൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com