ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയ സെൻട്രൽവാലി മലയാളി അസോസിയേഷന്റെ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു. ‍ഡിസംബർ 28ന് മൊഡസ്റ്റോ ജെയിംസ് ഈനോക്ക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ റവ. ഫാ. തോമസ് മത്തായി ഉദ്ഘാടനം ചെയ്തു. സെൻട്രൽവാലി പ്രദേശത്തെ നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടിയിൽ  നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. റെനി അലക്സാണ്ടർ കലാപരിപാടികൾക്കു നേതൃത്വം നൽകി.

central-valley-aascn-xmas-2

 ഭാരവാഹികളുടെ കൂട്ടായ പ്രവർത്തനം ആഘോഷപരിപാടികൾ ഗംഭീരമാക്കാൻ ഏറെ സഹായമായെന്ന് അസോസിയേഷൻ പ്രസിഡന്റ് അനിൽ ജോസഫ് മാത്യു അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് അനിൽ ജോസഫ് സ്വാഗതവും, സെക്രട്ടറി മനു പെരിങ്ങേലിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com