ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റർ ഓർത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ യോങ്കേഴ്സ് സാന്റേഴ്സ് ഹൈസ്കൂളിൽ വച്ച് നടത്തി

‍‍‍ഡിസംബർ 29ന് നടന്ന ചടങ്ങിൽ റവ. ഡീക്കൻ അലക്സാണ്ടർ ഹാച്ചർ (പ്രദീപ്) മുഖ്യസന്ദേശം നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഫാ. പൗലോസ് പീറ്റർ സ്വാഗതം ആശംസിച്ചു. കോഓർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ് എംസിമാരായി പ്രവർത്തിച്ച എറീനാ ബാബു, ജോവൽ ജോൺ, എലീനാ അലക്സാണ്ടർ എന്നിവരെ പരിചയപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും  ചെയ്തു.

bwoc-2

ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ബി‍‍ഡബ്ല്യുഒസി ഗായകസംഘം മാധുര്യമേറിയ കാരൾ ഗീതങ്ങൾ ആലപിച്ചു. വിവിധ ഇടവകകളിൽ നിന്നും വൈവിധ്യമാർന്ന കലാസാംസ്ക്കാരിക പരിപാടികൾ അവതരിപ്പിച്ചു. ലിസ ജോസഫിന്റെ സംവിധാനത്തിൽ നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത പരിപാടി ഏവരുടെയും കണ്ണുകൾക്ക് കുളിർമയേകി.

ബി‍‍ഡബ്ല്യുഒസി ട്രഷറാർ തോമസ് പൂവപ്പള്ളിൽ, പ്രോഗ്രാമിന്റെ സ്പോൺസർമാരെ പരിചയപ്പെടുത്തി. ചടങ്ങുകൾ വൻ വിജയമാക്കി തീർത്തതിനുള്ള നന്ദി സെക്രട്ടറി മാത്യു ജോർജ് അറിയിച്ചു. പ്രോഗ്രാമിന്റെ ഇടവേളയിൽ ലഘുഭക്ഷണം വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com