ADVERTISEMENT

കലിഫോർണിയ ∙ സാൻഫ്രാൻസിസ്കോ ബേ ഏരിയായിലെ ഇന്ത്യൻ ക്രിസ്ത്യൻ സഭകളുടെ എക്യൂമെനിക്കൽ ക്രിസ്മസ് / ന്യൂഇയർ ആഘോഷങ്ങൾ ഗംഭീരമായി.

ecumenical-xmas-2

ലിവർമൂറിലെ സാൻഫ്രാൻസിക്കോ മാർത്തോമ്മാ പള്ളിയിൽ ചേർന്ന സംയുക്ത ക്രിസ്ത്യൻ സഭകളുടെ ആഘോഷങ്ങളിൽ വിവിധ ദേവാലയങ്ങളിലെ പുരോഹിതന്മാരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു.

ecumenical-xmas-3

വിവിധ ക്രിസ്ത്യൻ സഭകളും ദേവാലയങ്ങളും വിശ്വാസികളും പുരോഹിതന്മാരും സഹകരിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക എന്ന ആശയമാണ് ഈ പ്രവർത്തനങ്ങളുടെ പിന്നിൽ. ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാ. തോമസ് കോര അദ്ധ്യക്ഷനായിരുന്നു. റവ. ഡോ. കെ. എ. എബ്രാഹം (മുൻ കോട്ടയം സെമിനാരി പ്രഫസർ) പ്രധാന പ്രാസംഗികനായിരുന്നു.

റവ. ഫാ. ബിജു വർഗീസ്, റവ. ഡെന്നീസ് എബ്രാഹം, ഫാ. തോമസ് മത്തായി, ഫാ. ലാറി പി. വർഗീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.

ecumenical-xmas-4

കലാപരിപാടികളിൽ സെന്റ് ഗ്രീഗോറിയോസ് സാൻഫ്രാൻസിസ്കോ, സാൻഫ്രാൻസിസ്കോ മാർത്തോമ്മ, സെന്റ് ജൂഡ് മലങ്കര കത്തോലിക്ക, സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ്, സിലിക്കോൺവാലി മാർത്തോമ്മ, സെന്റ് മേരീസ് ക്നാനായ കത്തോലിക്ക, സെന്റ് സ്റ്റീഫൻസ് സിറിയക്ക് ഓർത്തഡോക്സ് എന്നീ ദേവാലയങ്ങൾ പങ്കെടുത്തു പരിപാടി വൻ വിജയമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com